ഗ്രാൻഡ് മലബാർ എക്‌സ്പോ: സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും

 


കണ്ണൂർ: മലബാറിലെ വാണിജ്യ-സംരംഭക രംഗത്തിന് ഉണർവ്വേകി ബി.എൻ.ഐ. കണ്ണൂരിന്റെ ( ബിസിനസ് നെറ്റ് വർക്ക് ഇന്ത്യ - കണ്ണൂർ) ആഭിമുഖ്യത്തിൽ രണ്ടാമത് ഗ്രാൻഡ് മലബാർ എക്‌സ്‌പോ നവംബർ 28, 29, 30 തീയതികളിൽ കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുമെന്ന് സംഘാടകർ പ്രസ്ക്ലബിൽ അറിയിച്ചു. നവംബർ 28, വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന എക്‌സ്പോ നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം നിർവ്വഹിക്കും. വിവിധ കമ്പനികളുടെ 250-ഓളം സ്റ്റാളുകൾ ഉൾപ്പെടുന്ന എക്സ്പോയിൽ വാഹന നിർമ്മാതാക്കളുടെ വെഹിക്കിൾസ് സ്റ്റാളുകൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, വിപുലമായ ഫുഡ് സ്ട്രീറ്റ്, വിജ്ഞാനപ്രദമായ സെഷനുകൾ, കലാപരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്.  നവംബർ 29, ശനിയാഴ്ച രാവിലെ മോട്ടിവേഷണൽ സ്പീക്കർ ഷമീം റഫീഖ് നയിക്കുന്ന പ്രത്യേക പരിശീലന ശില്പശാല ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 3 മണിക്ക് 'കണ്ണൂർ വികസന സെമിനാർ നടക്കും.



സമാപന ദിവസമായ നവംബർ 30, ഞായറാഴ്ച രാവിലെ മുതൽ ഉച്ചവരെ വനിതാ സംരംഭകർക്കായുള്ള പ്രത്യേക സെഷൻ നടക്കും.  വാർത്താ സമ്മേളനത്തിൽ ഗ്രാൻഡ് മലബാർ എക്‌സ്പോ ചെയർമാൻ നിർമ്മൽ നാരായണൻ, കൺവീനർ റിയാസ് വി. ടി, ട്രഷറർ മനോജ് കുമാർ ഭാസ്കർ, മെയിൻ സ്പോൺസറായ ഫൈസൽ പി. കെ., ബി.എൻ.ഐ. അസിസ്റ്റന്റ് ഏരിയ ഡയറക്ടർ ആർക്കിടെക്ട് ലിജു, സീനിയർ ഡയറക്ടർ കൺസൾട്ടന്റ് ഷഹാബ് പി. ടി. പി എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post

AD01