കണ്ണൂർ : കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ കായികോത്സവം ബഡ്‌സ് ഒളിമ്പ്യ 2025 ൻ്റെ ജില്ലാതല മത്സരങ്ങൾ കണ്ണൂർ പോലീസ് മൈതാനിയിൽ വ്യാഴാഴ്ച്ച നടക്കും. ജില്ലയിലെ 34 ബഡ്സ് സ്കൂളുകളിൽ നിന്നായി 300 വിദ്യാർത്ഥികൾ കായിക മത്സരങ്ങളിൽ പങ്കെടുക്കും. 50 മീറ്റർ ഓട്ടം,100 മീറ്റർ ഓട്ടം, സ്റ്റാൻഡിങ് ബ്രോഡ് ജമ്പ്, സോഫ്റ്റ് ബോൾ ത്രോ, ലോങ്ങ് ജമ്പ്, ഷോട്ട് പുട്ട്, നടത്തം 100 മീറ്റർ, ബാസ്കറ്റ് ബോൾ ത്രോ, വീൽ ചെയർ റേസ്, റിലെ 4x50, 4x100 എന്നിങ്ങനെ 35 ഇനങ്ങളിൽ കുട്ടികൾ മത്സരിക്കും കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ വ്യാഴാഴ്ച്ച രാവിലെ 9.30 ന കുട്ടികളുടെ മാർച്ച് പാസ്റ്റോടെ ബഡ്‌സ് ഒളിമ്പ്യ ആരംഭിക്കും. ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഐ എ എസ് ബഡ്‌സ് ഒളിമ്പ്യ ഉദ്ഘാടനം നിർവഹിക്കും. അസിസ്റ്റന്റ് കളക്ടർ എഹ്തദ മുഫസ്സിർ ഐ എ എസ് മുഖ്യാതിഥിയാകും. അസി. ജില്ലാ മിഷൻ കോർഡിനേറ്റർ കെ രാഹുൽ അധ്യക്ഷത വഹിക്കും. വൈകുന്നേരം 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് സമ്മാനദാനം നിർവഹിക്കും. മത്സരങ്ങളിൽ വിജയിക്കുന്ന കായിക താരങ്ങൾ ജില്ലയെ പ്രതിനിധീകരിച്ച് തലശ്ശേരിയിൽ നടക്കുന്ന സംസ്ഥാനതല ബഡ്‌സ് ഒളിമ്പ്യയിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സംഘാടകരായ വിജിത്ത് കെ , ദീപ പി.ഒ, അമർ ജ്യോത്, വിജേഷ്, ജിബിൻ സ്കറിയ പങ്കെടുത്തു.
.jpg)




Post a Comment