ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പോരാട്ടത്തിലൂടെ അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക്. മാജിക്കിന്റെ കൂട്ടുപിടിച്ച് പുതുതലമുറയ്ക്ക് ഇഷ്ടമാകുന്ന തരത്തിൽ 1200 ൽപരം ബോധവൽക്കരണ ക്ലാസുകൾ കൈകാര്യം ചെയ്തതിനാലാണ് ഈ നേട്ടം അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർ രാജീവ്. ടിയെ തേടിയെത്തിയത്. കൗമാരക്കാർക്കും യുവജനങ്ങൾക്കും ഇടയിൽ വർദ്ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിനും വിതരണത്തിനുമെതിരെ മനുഷ്യമനസ്സിൽ വളരെപ്പെട്ടെന്നു സ്വാധീനം ചെലുത്തുന്ന കലാരൂപമായ മാജിക് ഉപയോഗപ്പെടുത്തിയാണ് ലഹരിക്കെതിരെയുള്ള ബോധവൽക്കരണപ്രവർത്തനങ്ങൾ ഇദ്ദേഹം നടത്തുന്നത്.
.jpg)




Post a Comment