ഹാട്രിക് സിക്‌സ്! സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവിന്റെ വെടിക്കെട്ട്‌


സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി കേരള ടീം ക്യാപ്റ്റനും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ സഞ്ജു സാംസണ്‍. ഛത്തീസ്ഗഢിനെതിരായ മത്സരത്തില്‍ കേരളത്തിന്റെ മറുപടി ബാറ്റിങ് ഓപ്പണ്‍ ചെയ്ത സഞ്ജു അര്‍ധ സെഞ്ച്വറിക്ക് ഏഴ് റണ്‍സ് അകലെ വീണു. 15 പന്തില്‍ അഞ്ച് കൂറ്റന്‍ സിക്‌സും രണ്ട് ബൗണ്ടറിയുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 121 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് മികച്ച തുടക്കമാണ് സഞ്ജു സമ്മാനിച്ചത്. മറുപടി ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ കൂറ്റന്‍ സിക്‌സര്‍ പായിച്ചാണ് കേരള ക്യാപ്റ്റന്‍ വരവറിയിച്ചത്. ഹാട്രിക് സിക്‌സറടക്കം തൂക്കിയ സഞ്ജു ഒറ്റ ഓവറില്‍ 24 റണ്‍സാണ് അടിച്ചെടുത്തത്.


Post a Comment

Previous Post Next Post

AD01