ഉളിക്കൽ: ഉളിക്കൽ മുസ്‌ലിം ലീഗ് ശാഖ സെക്രട്ടറിയായ എം. അസീസ് തന്റെ പദവിയിൽ നിന്നും രാജിവെച്ചു. പാർട്ടിക്കകത്ത് ഉണ്ടായ കടുത്ത അവഗണനയും, തെരഞ്ഞെടുപ്പ് സ്ഥാനാർഥി തീരുമാനത്തിൽ ഉണ്ടായ അനീതിയും രാജിക്ക് കാരണംയായതായി അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. വർഷങ്ങളായി പാർട്ടിക്കായി പ്രവർത്തിച്ചിട്ടും, തന്റെ സ്ഥാനാർഥിത്വം അവഗണിച്ച് രാഷ്ട്രീയ അനുഭവമോ പ്രവർത്തന ചരിത്രമോ ഇല്ലാത്ത ഒരു വ്യക്തിയെ മുന്നോട്ട് വച്ചത് പ്രവർത്തകനെ അപമാനിച്ചതാണെന്ന് അസീസ് ആരോപിച്ചു. താൻ വഹിച്ചിരുന്ന സ്ഥാനവും ചെയ്തിരുന്ന പ്രവർത്തനവും പാർട്ടി വിലമതിക്കാത്ത സാഹചര്യത്തിൽ ഇനി ഒരു നിമിഷവും തുടരാൻ താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ജനങ്ങളുടെ വിശ്വാസത്തോടും പ്രവർത്തകരുടെ പിന്തുണയോടും ചേർന്നാണ് ഞാൻ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചത്. പക്ഷേ പാർട്ടിയുടെ തീരുമാനം സത്യസന്ധ പ്രവർത്തകരെ നിരാശപ്പെടുത്തുന്ന തരത്തിലായിരുന്നു,” എന്നും രാജിക്കത്തിൽ അദ്ദേഹം പരാമർശിക്കുന്നു. ഇതോടെ, ഉളിക്കൽ മുസ്‌ലിം ലീഗ് ശാഖയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളിൽ നിന്നും അദ്ദേഹം പൂര്‍ണമായും പിന്മാറിയതായി അറിയിച്ചിട്ടുണ്ട്.
.jpg)



Post a Comment