ഡോക്ടർക്ക് നേരെയുള്ള പ്രേമശല്യവും ഭീഷണിയും കേസ് എടുക്കാത്തതും ഇടപെടാത്തതും പരിശോധിക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി.

 


തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പ്രമുഖ സ്പെഷ്യലിസ്റ് പുരുഷ ഡോക്ടറെ ശ്രീകണ്ഠപുരം സ്വദേശിനിയായ യുവതി സ്ഥിരമായി ആശുപത്രിയിൽ എത്തി പ്രേമാഭ്യർത്ഥനയും പിന്നാലെ ലൈംഗിക ആരോപണവും ഭീഷണിയും ആരംഭിച്ചതുമായി ബന്ധപ്പെട്ട് ഡോക്ടർ നൽകിയ പരാതിയിൽ കേസ് എടുക്കാത്തതും വിഷയത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റ് ഇടപെടാത്തതും പരിശോധിക്കുവാൻ മുഖ്യമന്ത്രിക്ക് പരാതി.

ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. യുവതിക്ക് എതിരെ ഡോക്ടർ ഡിവൈഎസ്പിയ്ക്ക് നൽകിയ പരാതിയിൽ പോലീസ് ഇതുവരെ കേസ് എടുക്കുവാൻ തയ്യാറാകാത്തത് നിയമ വിരുദ്ധമാണ്. ഡോക്ടറെ കാണുവാൻ ആവിശ്യമായ അസുഖങ്ങൾ ഇല്ലെങ്കിൽ കൂടി അനാവശ്യമായി ഓപി ടിക്കറ്റ് എടുത്ത് സ്ഥിരമായി ആശുപത്രിയിൽ പ്രവേശിച്ച യുവതിയുടെ നടപടി കുറ്റകരമാണ്.

ആശുപത്രിയിൽ എത്തി ഡോക്ടറോട് പ്രേമാഭ്യർത്ഥന നടത്തിയ യുവതിയുടെ പ്രവൃത്തിയിൽ വിയോജിപ്പ് പ്രകടിപ്പിച്ചതിന് ഡോക്ടർക്ക് എതിരെ യുവതി ലൈംഗിക ആരോപണം ഉന്നയിക്കുവാൻ ശ്രമം നടത്തി. ഡോക്ടർ പോലീസിൽ പരാതി നൽകിയത് മനസ്സിലാക്കിയ യുവതി ഡോക്ടറെ അവഹേളിക്കുവാൻ വ്യാജ ആരോപണം ഉന്നയിക്കുകയും എസ് ഐ ഭീഷണിപ്പെടുത്തുന്നതായും കാണിച്ച് കള്ള പരാതികൾ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നൽകി. വിഷയത്തെ നിസ്സാരവൽക്കരിക്കുവാൻ പോലീസും ആരോഗ്യ വകുപ്പും ശ്രമിച്ചതാണ് യുവതിക്ക് ഡോക്ടർക്ക് എതിരെ വ്യാജ ആരോപണം ഉന്നയിക്കുവാൻ അവസരം ഉണ്ടാക്കി നൽകിയതെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടിക്കാട്ടി. ഡോക്ടർക്ക് എതിരെ വ്യാജ ആരോപണം ഉന്നയിച്ച യുവതിക്ക് എതിരെ കർശന നടപടി ആവിശ്യമാണ്. യുവതിയുടെ പ്രേമ രോഗ ശല്യവും ഭീഷണിയും ചർച്ചയായിട്ടും യുവതിക്ക് എതിരെ ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റ് നടപടി ശുപാർശ ചെയ്യാത്തതും ഡോക്ടറുടെ പരാതിയിൽ പോലീസ് കേസ് എടുക്കാത്തതും പരിശോധിക്കണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്. വ്യാജ പരാതി ഗുരുതര കുറ്റകൃത്യത്തിന്റെ ഭാഗമാണ്. ഇത്തരം പരാതിക്കാർക്ക് എതിരെ നടപടി സ്വീകരിക്കുവാൻ പോലീസ് വ്യാപകമായി സംസ്ഥാനത്ത് മടിക്കുന്നതാണ് ഇത്തരം പ്രവൃത്തികൾക്ക് പ്രോത്സാഹനം പകരുന്നതെന്ന് കുളത്തൂർ ജയ്‌സിങ് പറഞ്ഞു.



Post a Comment

Previous Post Next Post

AD01