മുണ്ടയാംപറമ്പ്: ഉച്ചയെരിഞ്ഞാല്‍ ഉച്ഛരിക്കാന്‍ പാടില്ലാത്തദേശമെന്ന് പുകള്‍പെറ്റ മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തല്‍ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ധനുത്തിറ മണ്ഡലമഹോല്‍സവം 2025 ഡിസംബര്‍ 25,26,27 തീയ്യതികളില്‍ ആഘോഷിക്കുകയാണ്. 25 ന് രാവിലെ 8 മണിക്ക് കൊടിയേറ്റ് നടത്തും. തുടര്‍ന്ന് വിവിധ ദേശക്കാരുടെ ഘോഷയാത്രാവരവ്. മുണ്ടയാംപറമ്പ്,കുന്നോത്ത്,കമ്പനിനിരത്ത്, വാഴയിൽ ,എടൂർ,തെങ്ങോല ദേശക്കാരുടെ കാവടി കുംഭകുട താലപ്പൊലി ഘോഷയാത്രകള്‍ ക്ഷേത്രക്കവലയില്‍ സംഗമിച്ച് മഹാഘോഷയാത്രയായി ഉച്ചയ്ക്ക് 2 മണിക്ക് ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേരും. ഘോഷയാത്രയ്ക്ക് മിഴിവേകി പഞ്ചവാദ്യം, നിരവധി ചെണ്ടമേളങ്ങള്‍, നിരവധി വര്‍ണശബളമായ കാവടികള്‍, താലപ്പൊലികള്‍, കലാരൂപങ്ങള്‍ എന്നിവ അണിനിരക്കും. വൈകുന്നേരം 6.30ന് ഭജന തുടര്‍ന്ന് സാംസ്കാരിക സമ്മേളനം. സാംസ്കാരിക സമ്മേളനം ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ശ്രീ ടി എം വേണുഗോപാലിന്റെ അധ്യക്ഷതയില്‍ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ കെ ജനാർദ്ദനൻ, പി കെ മധുസൂദനൻ, തലശ്ശേരി ഏരിയാ ചെയർമാൻ ശ്രീ കെ സത്യൻ, എക്സിക്യുട്ടീവ് ഓഫീസർ ശ്രീ സി വി ഗിരീഷ് കുമാർ, ട്രസ്റ്റിമാരായ ശ്രീ ദത്തൻവാഴുന്നവർ കനകത്തിടം, ശ്രീ ഒ കെ സഞ്ജിത്ത്, ക്ഷേത്ര കമ്മിറ്റി രക്ഷാധികാരി ശ്രീ ബാലകൃഷ്ണൻ പതിയിൽ, സെക്രട്ടറി , വൈസ് പ്രസിഡന്റ് ശ്രീ സി കെ സുധാകരൻ, മാതൃ സമിതി പ്രസിഡന്റ് ശ്രീമതി ശോഭ റജി എന്നിവർ സംസാരിക്കും. ചടങ്ങിൽ ക്ഷത്രകമ്മിറ്റി സെക്രട്ടറി ശ്രീ എം ആർ സുരേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ശ്രീ പി പി അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി ചടങ്ങിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രദേശത്തെ പ്രതിഭകളെ ആദരിക്കും രാത്രി 9.00 മണിമുതൽ കോഴിക്കോട് മ്യൂസിക്ക് കഫെയും പിലാത്തറ ലാസ്യ കോളജും അവതരിപ്പിക്കുന്ന സംഗീത നൃത്ത വിസ്മയവും തിരുവനന്തപുരം സംഘചേതനയുടെ നാടകം തിരുത്തും ഓഡിറ്റോറിയത്തിൽ അരങ്ങേറും ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ 9 തെയ്യങ്ങൾ കെട്ടിയാടും വലിയതമ്പുരാട്ടി, ചെറിയതമ്പുരാട്ടി, അറവിലാന്‍ തെയ്യം, പെരുമ്പേശന്‍ തെയ്യം, ഓലേപ്പോതിയോര്‍, രാപ്പോതിയോര്‍, ഇവരുടെ മക്കള്‍.. എന്നിങ്ങനെയാണ് തെയ്യങ്ങള്‍. 25 ന് രാത്രി 12 മണിക്ക് അറവിലാന്‍ തെയ്യവും. 26 ന് രാവിലെ പെരുമ്പേശന്‍ തെയ്യവും ഉണ്ടായിരിക്കും.26 ന് വൈകുന്നേരം വലിയതമ്പുരാട്ടി തിറ. തുടര്‍ന്ന് ഓലേമുത്താച്ചിയും മക്കളും രാപ്പോതിയോര്‍ തെയ്യങ്ങള്‍. ശേഷം കുളിച്ചെഴുന്നള്ളത്ത്. 27 ന് രാവിലെ ചെറിയ തമ്പുരാട്ടി തിറയോടു കൂടി ഉത്സവം സമാപിക്കും ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ 25 ന് രാവിലെ 5.30 ന് ഉഷപൂജ, 6 മണിക്ക് ഗണപതി ഹോമം, 12 മണിക്ക് ഉച്ചപൂജ, വൈകുന്നേരം 6.00 മണിക്ക് ദീപാരാധന, രാത്രി 8.00 മണിക്ക് അത്താഴപൂജയും ഉണ്ടായിരിക്കും വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് പ്രശസ്തമാണ് മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തല്‍ ഭഗവതി ക്ഷേത്രം. പണ്ടുകാലത്തൊന്നും ഉച്ചകഴിഞ്ഞാല്‍ ഉച്ഛരിക്കാന്‍ പാടില്ലാത്ത സ്ഥലമായിരുന്നു. അഥവാ "മിണ്ടാപറമ്പ്" എന്നായിരുന്നു. ആ നാമം കാലാന്തരത്തില്‍ മുണ്ടയാംപറമ്പ് എന്നായി മാറിയെന്നാണ് വിശ്വാസം. തെയ്യങ്ങള്‍ക്ക് അകമ്പടിയായി ചെണ്ട ഉപയോഗിക്കാത്ത അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.ഉത്തമകര്‍മവും മധ്യമകര്‍മവും ഉള്ള ക്ഷേത്രമാണിത്. ക്ഷേത്രത്തിനു സമീപത്തായി നിരവധി ഹരിതാഭമായ കാവുകള്‍ സ്ഥിതിചെയ്യുന്നു.ഇതില്‍ പ്രധാനപ്പെട്ട താഴെക്കാവില്‍ കോമരത്തിന്റെയും പാട്ടാളിയുടെയും കാര്‍മികത്വത്തില്‍ ചൊവ്വ,വെള്ളി ദിവസങ്ങളില്‍ കാവില്‍ കലശം നടത്തുന്നു.സര്‍വവിഘ്നങ്ങള്‍ക്കും പരിഹാരമായ മറികൊത്തല്‍ ചടങ്ങ് നടത്തുന്നതും താഴെക്കാവിലാണ്.ധനുത്തിറ മേടത്തിറ ഉത്സവകാലങ്ങളിലും മണ്ഡലകാലത്തും തുലാപ്പത്തിനും നവീകരണകലശദിനത്തിനും ഒഴികെ സംക്രമദിവസങ്ങളില്‍ മാത്രമാണ് നടതുറക്കുന്നത്.കേരളത്തിലെ എണ്ണപ്പെട്ട ദേവീക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇരിട്ടി നഗരത്തില്‍ നിന്നും 10 കി.മി.വടക്കു കിഴക്ക് മാറിയാണ്
മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തല്‍ ഭഗവതി ക്ഷേത്രം മണ്ഡല മഹോത്സവം ഡിസംബർ 25,26,27 തീയ്യതികളിൽ
WE ONE KERALA
0
.jpg)



Post a Comment