ഇന്ത്യൻ കോഫി ബോർഡ് വർക്കേ‍ഴ്സ് സഹകരണ സംഘം സ്ഥാപകാംഗം കെ എൻ ലളിത അന്തരിച്ചു



 ഇന്ത്യൻ കോഫി ബോർഡ് വർക്കേ‍ഴ്സ് സഹകരണ സംഘം സ്ഥാപകാംഗം കെ എൻ ലളിത അന്തരിച്ചു. 88 വയസായിരുന്നു. രാത്രി എട്ട് മണിയോടെ തൃശൂരിൽ വച്ചായിരുന്നു അന്ത്യം. 1957ൽ എകെജിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഇന്ത്യൻ കോഫി ഹൗസ് സംഘത്തിൻ്റെ സ്ഥാപക സെക്രട്ടറി പരേതനായ തൃശൂർ സ്വദേശി എൻഎസ് പരമേശ്വരൻ പിള്ളയുടെ ഭാര്യയാണ്. കൈരളി ന്യൂസ് കൺസൾട്ടന്റ് എൻ പി ചന്ദ്രശേഖരൻ മകനാണ്. ആദ്യത്തെ ഇന്ത്യൻ കോഫി ഹൗസ് തൃശൂർ സ്വരാജ് റൗണ്ടിൽ തുറക്കാൻ തൊഴിലാളികൾക്ക് പണമില്ലാതെ വന്നപ്പോൾ താലിമാലയടക്കമുള്ള ആഭരണങ്ങൾ കെ എൻ ലളിത ഊരിക്കൊടുത്തിരുന്നു. വിവാഹിതയായി ഒരു വർഷം തികയും മുമ്പായിരുന്നു ഇത്. ഇക്കാര്യം ‘കോഫി ഹൗസിൻ്റെ കഥ’ എന്ന പുസ്‌തകത്തിൽ എൻ എസ് പരമേശ്വരൻ പിള്ള എഴുതിയിട്ടുണ്ട്. ‘ഇനി കോഫി ഹൗസാണ് ലളിതയുടെ ആഭരണം’ എന്നാണ് അന്ന് എകെജി ഇക്കാര്യത്തെ വിശേഷിപ്പിച്ചത്.


Post a Comment

Previous Post Next Post

AD01