കണ്ണൂർ: 8 മാസം മുൻപ് മോഷണം പോയ സ്കൂട്ടർ കണ്ണൂരിൽ മോട്ടോർ വാഹന വകുപ്പിന്റെ ചെക്കിംഗിനിടെ കണ്ടെത്തി. കഴിഞ്ഞ ദിവസം കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തു മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനക്കിടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ആക്ടിവ സ്കൂട്ടർ കണ്ടെത്തിയത്. സമീപത്തെ കടയുടമയാണ് മാസങ്ങളായി സ്കൂട്ടർ റോഡരികിൽ കിടക്കുന്നത് പരിശോധനയിലുണ്ടായിരുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ധനേഷ് പി യെ അറിയിച്ചത്.
തുടർന്ന് സ്കൂട്ടർ ഉടമയായ തളിപ്പറമ്പ സ്വദേശി രഘുനാഥനെ ബന്ധപ്പെട്ടപ്പോഴാണ് 8 മാസം മുൻപ് സ്കൂട്ടർ കളവു പോയതാണെന്നും തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയിരുന്നുവെന്നും മനസ്സിലാകുന്നത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും സ്കൂട്ടർ കണ്ടു കിട്ടിയതായി വാഹന ഉടമ അറിയിക്കുകയും ചെയ്തു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരാരായ അരുൺ കുമാർ, ജിനോയ് ജേക്കബ്, ഡ്രൈവർ സന്തോഷ് എന്നിവരുടെ പരിശോധനയിലാണ് കാണാതായ വാഹനം കണ്ടെത്തി ഉടമയ്ക്ക് നൽകിയത്.
.jpg)

Post a Comment