നെല്ല് സംഭരണത്തിൽ വീണ്ടും മുഖ്യമന്ത്രിയുടെ ഇടപെടൽ. നെല്ല് സംഭരണം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. വിളവെടുപ്പ് സീസൺ തുടങ്ങുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. ജനുവരി 5നാണ് യോഗം. രാവിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടക്കുക. സംഭരണവില തൊട്ടടുത്ത ദിവസം തന്നെ നൽകുന്നതിൽ യോഗം തീരുമാനമെടുക്കും. പാലക്കാട് എന്നിവിടങ്ങളില്‍ കൊയ്ത്ത് ആരംഭിക്കും. രണ്ട് പ്രധാന പ്രശ്‌നങ്ങളാണ് നെല്ല് സംഭരണവുമായി നിലനില്‍ക്കുന്നത്. സംഭരണത്തിന്റെ തുക നല്‍കുന്ന ബാങ്ക് ഏതാണെന്ന് തീരുമാനമായെങ്കിലും അന്തിമ ധാരണപാത്രം ഒപ്പിടുന്നതിലേക്ക് എത്തിയിട്ടില്ല.പാഡി റെസീറ്റ് സ്കീം പ്രകാരം പണം നൽകുന്ന ചുമതല കേരള ബാങ്കിനെ ഏൽപ്പിക്കും. എന്നാൽ സപ്ലൈകോയുമായി നടത്തിയ ഇടപാടില്‍ കേരള ബാങ്കിന് 700കോടിയിലധികം കുടിശിക നല്‍കാനുണ്ട്. കുടിശിക തീർത്താൽ പദ്ധതി ഏറ്റെടുക്കാൻ തയാറാണെന്നാണ് കേരളബാങ്ക് അറിയിച്ചിരിക്കുന്നത്. കുടിശിക തീർക്കാൻ പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് വായ്പയെടുക്കാൻ ധാരണയായിരുന്നു. എന്നാൽ ഇതുവരെ വായ്പ ലഭിച്ചിട്ടില്ല. ഇക്കാര്യത്തിലും മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനമെടുക്കും. മില്ലുകള്‍ ശേഖരിക്കുന്ന നെല്ല് സപ്ലൈകോയ്ക്ക് നല്‍കേണ്ട അനുപാതവുമായി ബന്ധപ്പെട്ടും യോഗത്തില്‍ തീരുമാനം ഉണ്ടാകും.

.jpg)

Post a Comment