ശബരിമലയിൽ ഭക്തജന തിരക്ക് തുടരുന്നു. ഇതുവരെയും ശബരിമലയിൽ എത്തിയ ഭക്തരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം എത്തിയ ഭക്തരുടെ എണ്ണം 92207. കാനനപാത വഴി എത്തുന്ന അയ്യപ്പന്മാരുടെ എണ്ണത്തിലും വലിയ വർദ്ധനവ്. അവധി ദിവസമായ ഇന്ന് തിരക്ക് വർധിക്കാൻ സാധ്യത.
ശബരിമലയിലേക്ക് തീർത്ഥാടകരുടെ തിരക്ക് തുടരുന്നു. മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നട തുറന്ന് 20 ദിവസങ്ങൾ പിന്നിട്ടപ്പോൾ ശബരിമലയിൽ എത്തിയ ഭക്തരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം 92207 അയ്യപ്പന്മാർ ശബരിമലയിൽ സുഖദർശനം പൂർത്തിയാക്കി മടങ്ങി. അവധി ദിവസമായ ഇന്നും രാവിലെ മുതലെ വലിയ തിരക്കാണ് ശബരിമലയിൽ. തിരക്ക് വർധിക്കുന്നത് അനുസരിച്ച് സ്പോട് ബുക്കിങ് ഉൾപ്പെടെ നിജപ്പെടുത്തി. കാനന പാത വഴി എത്തുന്ന ഭക്തരുടെ എണ്ണത്തിലും വലിയ വർധനവാണ് ഉള്ളത്. 5400 ൽ അധികം അയ്യപ്പന്മാരാണ് ഇന്നലെ കാനന പാത വഴി എത്തിയത്. അതേ സമയം തിരക്ക് വർധിക്കുമ്പോഴും തീർത്ഥാടകർക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും ശബരിമലയിൽ സർക്കാരും ദേവസ്വം ബോർഡും പോലീസും ഒരുക്കിയിട്ടുണ്ട്.
.jpg)



Post a Comment