ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന സംഗീത സംവിധായകൻ പലാഷ് മുചലുമായി നിശ്ചയിച്ചിരുന്ന തന്റെ വിവാഹം റദ്ദാക്കി. ഇൻസ്റ്റഗ്രാം വഴി ആണ് സ്മൃതി വിവരം പുറത്തു വിട്ടത്.
“കഴിഞ്ഞ ദിവസങ്ങളിൽ എന്റെ ജീവിതത്തെക്കുറിച്ച് വളരെ അധികം അനാവശ്യ ചർച്ചകൾ നടന്നു. വിവാഹം റദ്ദാക്കിയ കാര്യം വ്യക്തമാക്കുകയാണ്. ദയവായി രണ്ട് കുടുംബങ്ങളുടേയും സ്വകാര്യത മാനിക്കണം,” എന്നു സ്മൃതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സ്മൃതി മന്ദാന-പലാഷ് മുച്ചൽ വിവാഹം മുടങ്ങിയെന്ന വാർത്ത കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ വ്യാപകമായി പ്രചരിച്ചിരുന്നു. മന്ദാനയുടെയും ഗായകനും സംഗീത സംവിധായകനുമായ പലാഷ് മുച്ചലിന്റെയും വിവാഹം നവംബർ 23-ന് സാംഗ്ലിയിൽ നടക്കേണ്ടതായിരുന്നു. സ്‌മൃതിയുടെ അച്ഛനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യ്തതിനാൽ വിവാഹം മാറ്റി വച്ചെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം.
.jpg)



Post a Comment