ഉത്തര്‍ പ്രദേശില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലികള്‍ നടക്കുന്നതിനിടെ ഒരു ബൂത്ത് ലെവല്‍ ഓഫിസര്‍ കൂടി ആത്മഹത്യ ചെയ്തു. തൂങ്ങി മരണമായിരുന്നു. ജോലിയുടെ അമിത സമ്മര്‍ദമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് വിവരം. ബഹേരി ഗ്രാമത്തില്‍ നിന്നുള്ള സര്‍വേഷ് സിങ് എന്നയാളാണ് വീട്ടിലെ സ്റ്റോര്‍ മുറിയില്‍ തൂങ്ങിമരിച്ചത്. 46 വയസായിരുന്നു. ഒക്ടോബര്‍ ഏഴിനാണ് ഇദ്ദേഹത്തിന് ബിഎല്‍ഒ ആയുള്ള ചുമതല നല്‍കിയത്. ദിവസങ്ങളായി ഇയാള്‍ തൊഴിലിലെ കടുത്ത സമ്മര്‍ദം മൂലം വല്ലാത്ത മാനസികാവസ്ഥയിലായിരുന്നുവെന്ന് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. തനിക്ക് ഇത് താങ്ങാനാകുന്നില്ലെന്ന് ഇയാള്‍ സൂചിപ്പിച്ചിരുന്നതായും വീട്ടുകാര്‍ വ്യക്തമാക്കി. ഇദ്ദേഹം എഴുതിയ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയതായി സൂചനയുണ്ട്.
ഇനിയും താങ്ങാന്‍ വയ്യ’;ഉത്തര്‍ പ്രദേശില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്തു; ജോലി സമ്മര്‍ദമെന്ന് സൂചന
WE ONE KERALA
0
.jpg)




Post a Comment