വൈഭവ് സൂര്യവംശി ഇത്തവണ മറികടന്നത് കോഹ്‌ലിയെയും ധോണിയെയും


ഒരു വർഷത്തിലെ അവസാന നാളുകളിൽ ആ വർഷത്തെ നേട്ടങ്ങളും മറ്റു കാര്യങ്ങളും റിവൈൻഡ് ചെയ്യുക എന്നത് ഒരു ട്രെൻഡാണ്. അക്കൂട്ടത്തിൽ സോഷ്യൽ മീഡയയും ഗൂഗിളും ഒക്കെ പങ്കുചേരുകയും ചെയ്യു. ഈ വർഷം ഏറ്റവും കൂടിതൽ സെർച്ച് ചെയ്യപ്പെട്ട വിവരങ്ങൾ എന്തൊക്കെയാണെന്ന് ഗൂഗിൾ പങ്കുവെച്ചിട്ടുണ്ട്.

വിനോദം, രാഷ്ട്രീയം, കായികം അങ്ങനെ വിവിധ മേഖലകളിൽ ട്രെൻഡിങ്ങായവരുടെ ലിസ്റ്റാണ് ഗൂഗിൾ പങ്കുവെച്ചിരിക്കുന്നത്. 2025 ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട ഇന്ത്യൻ കായികതാരം എന്ന റെക്കോർഡ് ഇന്ത്യൻ കൗമാര ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിക്കാണ്. ഗൂഗിൾ സെർച്ചിന്റെ കാര്യത്തിൽ ധോണിയെയും കൊഹ്ലിയെയും മറികടന്നാണ് വൈഭവ് ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.

ഈ വർഷം ഐപിഎൽ അരങ്ങേറ്റത്തിൽ വെടിക്കെട്ട് ബാറ്റിംഗിലൂടെ വാർത്തകളിൽ ഇടം നേടിയ വൈഭവ് അണ്ടർ 19, ഇന്ത്യ എ ടീമുകൾക്കുവേണ്ടി മികച്ച പ്രകടനമാണ് കാ‍ഴ്ചവെച്ചത്. ചുരങ്ങിയ സമയത്തിനുള്ളിൽ നിരവധി റെക്കോർഡുകൾ തന്റെ ബാറ്റിലൂടെ വൈഭവ് നേടുകയും ചെയ്തിട്ടുണ്ട്. 2-ാം വയസ്സിൽ ബീഹാറിനു വേണ്ടി രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച വൈഭവ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ ഒന്നായി മാറിക‍ഴിഞ്ഞിരിക്കുന്നു.

ഗൂഗിൾ ട്രെൻഡ്‌സ് അനുസരിച്ച്, 2025 ൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട ഇന്ത്യൻ കായികതാരമാണ് വൈഭവ്. പട്ടികയിൽ വൈഭവിന് പിന്നിൽ പ്രിയാൻഷ് ആര്യയും മൂന്നാം സ്ഥാനത്ത് അഭിഷേക് ശർമയുമാണ്. ലിസ്റ്റിൽ ഷെയ്ഖ് റാഷിദ് നാലാം സ്ഥാനത്തും വനിതാ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസ് അഞ്ചാം സ്ഥാനത്തുമുണ്ട്.

പട്ടികയിലെ ഏറ്റവും ആശ്ചര്യകരമായ വസ്തുത വിരാട് കോഹ്‌ലിയും എംഎസ് ധോണിയും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇല്ല എന്നതാണ്.



Post a Comment

Previous Post Next Post

AD01