തീയറ്ററുകളിൽ നിറഞ്ഞോടുന്ന മമ്മൂട്ടി – വിനായകൻ ചിത്രം കളങ്കാവലിന്റെ വിജയത്തിന് നന്ദി പറഞ്ഞ് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി. രണ്ട് ദിവസായി മികച്ച പ്രതികരണങ്ങളാണ് സിനിമ നേടുന്നത്. ആഗോള തലത്തിൽ വലിയ കളക്ഷനും സിനിമ നേടി. ആദ്യ ദിനം 14 കോടിക്ക് മുകളിലായിരുന്നു സിനിമയുടെ കളക്ഷൻ.
മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത പ്രകടനമാണ് സിനിമയിലുള്ളത്. പ്രതി നായകനായാണ് മമ്മൂട്ടി വേഷമിടുന്നത്. ഇതിന് മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തു. ഇങ്ങനെയൊരു തെരഞ്ഞെടുപ്പിൽ വിശ്വസിച്ചതിന് നന്ദിയെന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുള്ളത്. ‘കഴിഞ്ഞ രണ്ട് ദിവസങ്ങൾ വളരെ ആവേശകരമായിരുന്നു. റിലീസ് ചെയ്തതിനു ശേഷം കളങ്കാവലിന് ലഭിക്കുന്ന സ്നേഹത്തിൽ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. എന്റെ തിരഞ്ഞെടുപ്പുകളിൽ നിങ്ങൾ വിശ്വസിച്ചതിന് നന്ദി,’ മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിക്കമ്പനി നിർമിച്ച ചിത്രം സംവിധാനം ചെയ്തത് ജിതിൻ കെ ജോസാണ്. സിനിമയിൽ അതിക്രൂരനായ വില്ലനായാണ് മമ്മൂട്ടിയുടെ വേഷം. നായകനായി പൊലീസ് വേഷത്തിലെത്തുന്നത് വിനായകനാണ്. ഈ വർഷം മികച്ച ഓപ്പണിംഗ് നേടിയ ചിത്രങ്ങളുടെ പട്ടികയിൽ അഞ്ചാമതാണ് കളങ്കാവൽ.
.jpg)



Post a Comment