2025 അവസാനിക്കുമ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ തെരഞ്ഞ വിഭവങ്ങളുടെ ലിസ്റ്റ് പുറത്തു വിട്ടപ്പോൾ പരമ്പരാഗത വിഭവങ്ങൾ മുതൽ ആഗോള വിഭവങ്ങൾ വരെ ലിസ്റ്റിൽ സ്ഥാനം സ്വന്തമാക്കി. ദക്ഷിണേന്ത്യക്കാരുടെ പ്രഭാത ഭക്ഷണത്തിലെ ഒഴിച്ച് കൂടാൻ പറ്റാത്ത വിഭവമായ ഇഡലിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വർഷം പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ കോക്ടയിലായ പോൺസ്റ്റാർ മാർട്ടിനിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇഡലി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
തിരച്ചിലിൽ മുൻനിരയിലെത്തിയ വിഭവങ്ങൾ
- ഇഡ്ഡലി (Idli)
ദക്ഷിണേന്ത്യൻ പ്രാതൽ വിഭവങ്ങളിൽ പ്രധാനിയായ ഇഡ്ലിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അരിയും ഉഴുന്നുപരിപ്പും ചേർത്ത് പുളിപ്പിച്ച മാവ് അച്ചുകളിലൊഴിച്ച് ആവിയിൽ വേവിച്ചാണ് ഈ വിഭവം തയ്യാറാക്കുന്നത്. - പോൺസ്റ്റാർ മാർട്ടിനി (Pornstar Martini)
ലണ്ടനിലെ ബാറുകളിൽ ഏറെ പ്രശ്തി നേടിയ പോൺസ്റ്റാർ മാർട്ടിനി കോക്ടെയ്ൽ ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. ഇന്ത്യയിലെ ‘ഹോം-കോക്ടെയ്ൽ’ സംസ്കാരത്തിന്റെ വളർച്ചയെയാണ് ഇത് സൂചിപ്പിക്കുന്നത്. - മോദകം / ഉക്കടിചെ മോദകം
ഗണേശ ചതുർത്ഥിയുമായി അഭേദ്യമായി ബന്ധമുള്ള മധുരപലഹാരമായ മോദകംആണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. അരിപ്പൊടി മാവിനുള്ളിൽ തേങ്ങയും ശർക്കരയും ഏലക്കയും ചേർത്ത ആവിയിൽ വേവിച്ചാണ് ഇത് തയ്യാറാക്കുന്നത്. - തേക്കുവ (Thekua)
ബീഹാറിലും കിഴക്കൻ ഉത്തർപ്രദേശിലും ഛത്ത് പൂജ സമയത്ത് ഉണ്ടാക്കുന്ന എണ്ണയിൽ വറുത്തെടുത്ത മധുര ബിസ്കറ്റാണിത്. ഗോതമ്പ് മാവ്, ശർക്കര, നെയ്യ് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഈ വിഭവം കേടുകൂടാതെ കൂടുതൽ നാൾ സൂക്ഷിക്കാൻ സാധിക്കും. - ഉഗാദി പച്ചടി (Ugadi Pachadi)
ഉഗാദി ഉത്സവത്തിന് (ഹിന്ദു മാസം ചൈത്രയിലെ ആദ്യ ദിവസം) ഉണ്ടാക്കുന്ന ഈ ചട്ണി ജീവിതത്തിലെ ആറ് രുചികളെ (മധുരം, പുളി, ഉപ്പ്, കൈപ്പ്, എരിവ്, ചവർപ്പ്) സംയോചിപ്പിക്കുന്ന വിഭവമാണ്. ശർക്കര, പുളി, ഉപ്പ്, വേപ്പൂവ്, കുരുമുളക്, പച്ചമാങ്ങ എന്നിവയാണ് ഈ വിഭവത്തിലെ പ്രധാന ചേരുവകൾ. - ബീറ്റ്‌റൂട്ട് കഞ്ഞി (Beetroot Kanji)
തണുപ്പുകാലത്തെ പരമ്പരാഗത പ്രോബയോട്ടിക് പാനീയമാണ് ഈവിഭവം. ബീറ്റ്‌റൂട്ട്, കടുക്, ഉപ്പ്, വെള്ളം എന്നിവ സൂര്യപ്രകാശത്തിൽ വെച്ച് പുളിപ്പിച്ചാണ് ഇത് തയ്യാറാക്കുന്നത്. - തിരുവാതിര കാളി
തമിഴ്‌നാട്ടിൽ തിരുവാതിര ഉത്സവത്തിന് തയ്യാറാക്കുന്ന മധുര പലഹാരമാണ് ഈ വിഭവം. വറുത്ത അരി, ശർക്കര, നെയ്യ് എന്നിവയുടെ മിശ്രിതമാണിത്. ഏഴ് ഇലക്കറികൾ (ezhuku keerai) ചേർത്ത് തയ്യാറാക്കുന്ന എരിവുള്ള കറിയോടൊപ്പമാണ് ഇത് വിളമ്പുന്നത്. - യോർക്ക്ഷയർ പുഡ്ഡിംഗ് (Yorkshire Pudding)
ക്രിസ്മസ് വിരുന്നുകളോട് അനുബന്ധിച്ച് ഇന്ത്യൻ അടുക്കളകളിൽ ഇടം നേടിയ ബ്രിട്ടീഷ് ക്ലാസിക് വിഭവം. മുട്ട, മൈദ, പാൽ എന്നിവ ചേർത്ത മാവ് ബേക്ക് ചെയ്താണ് ഈ വിഭവം തയ്യാറാക്കുന്നത്. - ഗോന്ദ് കതീര (Gond Katira)
രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുമ്പോൾ ജെല്ലിപോലെയുള്ള രൂപത്തിലേക്ക് മാറുന്ന വിഭവമാണിത്. പാൽ, നാരങ്ങാവെള്ളം, ശർബത്ത് എന്നിവയിൽ ചേർക്കാനാണ് ഇത് ഉപയോഗിക്കുന്നത്. - കൊഴുക്കട്ടായി (Kolukattai)
മോദകിനോട് സാമ്യമുള്ള, തമിഴ്നാടിൻ്റെ സ്വന്തം ആവിയിൽ വേവിച്ച വിഭവമാണിത്. തേങ്ങ, കുരുമുളക് എന്നിവയൊക്കെ ഇവയിൽ ഫില്ലിംഗായി ഉപയോഗിക്കാറുണ്ട്.
.jpg)




Post a Comment