അഞ്ചു വർഷത്തിനിടെ നൽകിയ 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. പരാമാവധി വാഗ്ദാനങ്ങൾ നിറവേറ്റി. ജനാധിപത്യ പ്രക്രിയയിൽ കേരളത്തിലാണ് ഓരോ വർഷവും സർക്കാരിന്റെ പ്രോഗ്രസ്സ് കാർഡ് ഇറക്കുന്ന നിലയുള്ളത്. പറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയോ എന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്ക് ഉണ്ട് എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വാഗ്ദനങ്ങൾക്ക് പുറത്തുള്ള ഒട്ടേറെ കാര്യങ്ങൾ നടന്നു. വലിയ പ്രതിസന്ധികളാണ് കേരളത്തെ തേടിയെത്തിയത്. പ്രളയം, കാലവർഷക്കെടുതി, ഓഖി, നിപ, കോവിഡ് തുടങ്ങിയ വലിയ പ്രതിസന്ധി നേരിേണ്ടി വന്നു. ലോക രാജ്യങ്ങളിൽ നിന്നുപോലും സഹായങ്ങൾ ഉണ്ടായിട്ടും കേന്ദ്രം പുറം തിരിഞ്ഞു നിൽക്കുകയാണുണ്ടായത്. നമുക്ക് അതിജീവിച്ചേ മതിയാവുമായിരുന്നു. നാടും ജനങ്ങളും ഐക്യത്തോടെ നിന്നു. നല്ലരീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്തു. അങ്ങനെ ചരിത്രം തിരുത്തി തുടർഭരണം നൽകി.
കേരളത്തിലെ നേട്ടങ്ങളിൽ വലിയ പങ്കാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഹിക്കുന്നത്. അതിദാരിദ്രമുക്തമാക്കുന്നതിൽ നല്ല പിന്തുണയാണ് തദ്ദേശസ്വയഭരണ സ്ഥാപനങ്ങൾ നൽകിയത്. കോഴിക്കോടും അതേ രീതിയിൽ ആണ്. ലൈഫ് ഭവന പദ്ധതി വഴി 4000 വീടുകൾ പൂർത്തിയായി. നഗരത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ കുതിച്ചുചാട്ടം ഉണ്ടായി. വികസനത്തിൻ്റെയും ക്ഷേമത്തിൻ്റെയും നല്ല അദ്ധ്യായം ആണ് കോർപ്പറേഷൻ എഴുതി ചേർത്തത്. അതുപോലെയുള്ള പിന്തുണ ഇനിയുമുണ്ടാകുമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.
.jpg)




Post a Comment