കൊച്ചി കളമശ്ശേരിയില്‍ കോണ്‍ഗ്രസ് – ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. വിജയാഘോഷത്തിനിടെയായിരുന്നു സംഘര്‍ഷവും കയ്യാങ്കളിയും. സ്വതന്ത്ര സ്ഥാനാര്‍ഥിയെ അപമാനിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ലീഗ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള കയ്യാങ്കളിക്ക് കാരണമായത്. സ്വതന്ത്രസ്ഥാനാര്‍ഥിയുടെ ചിഹ്നമായ ടെലിവിഷന്‍ അടിച്ചുതകര്‍ക്കുകയും പിന്നീട് ചിഹ്നത്തിനു മുകളില്‍ ലീഗ് സ്ഥാനാര്‍ഥി കാല്‍കഴുകിയതും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയായിരുന്നു. കളമശ്ശേരി നഗരസഭ 43 ാം വാര്‍ഡായ കെ ബി പാര്‍ക്കില്‍ നിന്ന് വിജയിച്ച യു ഡി എഫ് സ്ഥാനാര്‍ഥി റിയാസാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയെ അപമാനിച്ചത്. സ്വതന്ത്രസ്ഥാര്‍ഥിയായ പ്രശാന്ത് മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറാണ്.ഇത്തവണ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ലീഗ് സ്ഥാനാര്‍ഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു പ്രശാന്ത്.




0 تعليقات