പയ്യോളി നഗരസഭയിൽ കോൺഗ്രസ് – ബിജെപി വോട്ട് കച്ചവടം; ഓഡിയോ സന്ദേശം പുറത്ത്

 


കോഴിക്കോട് പയ്യോളി നഗരസഭയിൽ കോൺഗ്രസ് – ബിജെപി കൂട്ടുകെട്ടിൻ്റെ ഓഡിയോ സന്ദേശം പുറത്ത്. 37ാം വാർഡിലെ കോൺഗ്രസ് നേതാവിൻ്റെ വാട്സ്ആപ്പ് സന്ദേശമാണ് പുറത്തുവന്നത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വെളിപ്പെടുത്തൽ UDF നേതൃത്വത്തെ വെട്ടിലാക്കി.പയ്യോളി നഗരസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന ആരോപണം ശരിവെക്കുന്നതാണ് പുറത്ത് വന്ന ശബ്ദ സന്ദേശം. പയ്യോളി നഗരസഭയിലെ 37ാം വാർഡിലെ കോൺഗ്രസ് നേതാവിൻ്റെതാണ് വെളിപ്പെടുത്തൽ. ബൂത്ത് കമ്മിറ്റി ഗ്രൂപ്പിൽ വന്ന ശബ്ദ സന്ദേശത്തിൽ LDF സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൽ BJP സ്ഥാനാർത്ഥിക്ക് വോട്ട് മറിക്കാൻ മണ്ഡലം കമ്മിറ്റി നേതാക്കൾ ആവശ്യപ്പെട്ടതായി പ്രാദേശിക നേതാവായ രാഘവൻ പറയുന്നു.



إرسال تعليق

0 تعليقات