ഹെൽത്തിയും ആകണം, എളുപ്പത്തിൽ തയ്യാറാക്കാനും കഴിയണം എങ്കിൽ ഈ വെജിറ്റബിൾ സാലഡ് ട്രൈ ചെയ്യൂ


വെജിറ്റബിൾ സാലഡ്സ് വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫൈബർ, മിനറൽസ് ആന്റി ഓക്സിഡൻസ് എന്നിവയുടെ കലവറയാണ്. വെജിറ്റബിൾസ് ​ധാരാളം കഴിക്കുന്നത് വഴി ദഹന പ്രക്രിയ ശരിയായി നടക്കും. രോ​ഗപ്രതിരോധ ശേഷി വർദ്ധിക്കും ഒപ്പം ത്വക്ക്, മുടി എന്നിവയുടെ ആരോ​ഗ്യം വർദ്ധിക്കുന്നു. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ഹൃദരോ​ഗം, അർബുദ്ധം പ്രമേഹം എന്നീ അസുഖങ്ങളെ തടാനും സഹായിക്കുന്നു.

ചേരുവകൾ
ബദാം – ഒരു പിടി (കുതിർത്തത്)
ഇഞ്ചി – ഒരു ചെറിയ കഷണം
ഉപ്പ് – പാകത്തിന്
നാരങ്ങാനീര് – 1/2
പർപ്പിൾ കാബേജ് – 1/2
കാപ്സിക്കം – 1
കാരറ്റ് – 1
ബീറ്റ്റൂട്ട് – 1
അവക്കാഡോ – 1/2
ഗ്രീൻപീസ് വേവിച്ചത് – 1/2 കപ്പ്

തയ്യാറാക്കേണ്ട വിധം

ബദാം,ഇഞ്ചി, ഉപ്പ്, നാരങ്ങാനീര് എന്നിവ മിക്സിയിൽ അരച്ചെടുക്കുക. കാബേജ്, കാപ്സിക്കം, കാരറ്റ്, ബീറ്റ്റൂട്ട്, എന്നിവ ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. ഇതിലേയ്ക്ക് ഡ്രസ്സിങ് ചേർത്ത് വിളമ്പാം.



Post a Comment

Previous Post Next Post

AD01