ഉച്ചഭക്ഷണത്തിന് ശേഷമൊരു ഉറക്കം പതിവ് ആണോ ? എന്നാൽ ഈ അസുഖം നിങ്ങൾക്കുണ്ട്


ഉച്ചഭക്ഷണം കഴിച്ച് കഴിയുമ്പോൾ ഒരു ഉറക്കത്തിന്റെ ആലസ്യം നമ്മളെ പിടികൂടാറുണ്ട്. ജോലി ചെയ്യുന്നവരാണെങ്കിൽ പിന്നെ പറയേണ്ട ഭക്ഷണത്തിന് ശേഷമൊരു മയക്കം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ഭക്ഷണം കഴിച്ച ഉടനെ ക്ഷീണവും ഉറക്കവും അനുഭവപ്പെടുന്നത് സാധാരണമാണ്. പ്രത്യേകിച്ച് കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ. എന്നാൽ ഇങ്ങനെ ഉറക്കം വരുന്നത് പതിവ് ശീലമായാൽ അതിന് പിന്നിലും ഒരു കാരണം ഉണ്ടെന്ന് നമ്മൾ തിരിച്ചറിയണം. ഇൻസുലിൻ റെസിസ്റ്റൻസ് ആകാം ഇതിന് കാരണം. ശരീരത്തിലെ കോശങ്ങൾ ഇൻസുലിൻ ഹോർമോണിനോട് പ്രതികരിക്കാത്ത അവസ്ഥയാണ് ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് പറയുന്നത്. ഇത് രക്തത്തിലെ ഗ്ലൂക്കോസിനെ കോശങ്ങളിലേക്ക് എത്തിച്ച് ഊർജ്ജമാക്കുന്നതിൽ നിന്ന് തടയുന്നു. ഭക്ഷണം കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നു. ഇത് ബാലൻസ് ചെയ്യുന്നതിനായി പാൻക്രിയാസ് ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നു. ഇൻസുലിൻ റെസിസ്റ്റൻസുള്ളതിനാൽ രക്തത്തിൽ പഞ്ചസാര നിലനിൽക്കുകയും പാൻക്രിയാസ് കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് രക്തത്തിൽ ഇൻസുലിന്റെയും പഞ്ചസാരയുടെയും അളവിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കും.

പാൻക്രിയാസ് ഇൻസുലിൻ ഉൽപ്പാദിപ്പിക്കുകയും ഇത് ഗ്ലൂക്കോസിനെ കോശങ്ങളിലേക്ക് കൊണ്ടുപോയി ഊർജമാക്കി മാറ്റുകയും ചെയ്യുന്നു. എന്നാൽ ഇൻസുലിൻ റെസിസ്റ്റൻസുള്ളപ്പോൾ കോശങ്ങൾ ഇൻസുലിനോട് പ്രതികരിക്കാത്തതിനാൽ രക്തപഞ്ചസാര കൂടുതൽ നിൽക്കുന്നു. പകരം പാൻക്രിയാസ് കൂടുതൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയിലെ അളവിലും ഇൻസുലിനിലും വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കും. ഇതിനാൽ ഭക്ഷണം കഴിച്ച് 30 മുതൽ 90 മിനിറ്റിനുള്ളിൽ ശരീരത്തിന് ക്ഷീണം, ഉറക്കം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടും. ഉയർന്ന അളവിൽ ശരീരത്തിലുണ്ടാകുന്ന ഇൻസുലിൻ അഡിപ്പോസ് ടിഷ്യുവിൽ ഈസ്ട്രജൻ ഉൽപാദനം വർധിക്കുന്നതിന് കാരണമാകുന്നു. ഇത് സ്തനാർബുദ സാധ്യത വർധിപ്പിക്കും. പ്രത്യേകിച്ച് ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിൽ. കൂടാതെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും (പാൻക്രിയാസ്, ബ്രെസ്റ്റ്, യൂട്രസ്, ലിവർ ) കാൻസർ വരുന്നതിന് കാരണമാകും. ഇൻസുലിൻ റെസിസ്റ്റൻസ് ടൈപ്പ് 2 പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ, ക്രോണിക് ഇൻഫ്ലമേഷൻ എന്നീ രോഗങ്ങളും വരുത്തി വയ്ക്കും. ഇതിനാൽ ഭക്ഷണത്തിനു ശേഷമുള്ള ഉറക്കം അത്ര നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടികാണിക്കുന്നു. ഭക്ഷണത്തിലൂടെ തന്നെ ഇൻസുലിൻ റെസിസ്റ്റൻസ് തടയാവുന്നതാണ്. ഇതിനായി അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളും മധുരപാനീയങ്ങളും ഒഴിവാക്കുകയും ലോ ഗ്ലൈസെമിക് ഇൻഡക്സ് അടങ്ങിയ മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, ഓട്സ്, ചെറുപയർ, പാൽ തുടങ്ങിയവ ഉൾപ്പെടുത്തുകയും ചെയ്യേണ്ടതാണ്. ഭക്ഷണത്തിന് ശേഷമുള്ള ഉറക്കം ശരീരത്തിന്റെ മുന്നറിയിപ്പാണ്. ഇത് അവഗണിക്കരുത്. ഇത്തരം ലക്ഷണങ്ങൾ തുടർച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ കാണുകയും രക്തപരിശോധന നടത്തുകയും ചെയ്യേണ്ടതാണ്.




Post a Comment

Previous Post Next Post

AD01