ആലപ്പു‍ഴയിൽ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ എൽഡിഎഫ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു


കണ്ടല്ലൂർ: സത്യപ്രതിജ്ഞ ചടങ്ങിനിടെ എൽഡിഎഫ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. കണ്ടല്ലൂർ പഞ്ചായത്ത് വാർഡ് 6 കൈതക്കാട്ടുശേരിൽ കിഴക്കതിൽ മനോഹരൻ പിള്ള (58) ആണ് മരണപ്പെട്ടത്. പുല്ലുകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്ര ഗ്രൗണ്ടിൽ നടന്ന കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ മുദ്രാവാക്യം വിളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. CPIM സജീവ പ്രവർത്തകനായിരുന്ന മനോഹരൻപിള്ള എസ് എഫ് ഐ ജില്ലാ ജോയിൻ സെക്രട്ടറി, എസ് എഫ് ഐ കായംകുളം ഏരിയ പ്രസിഡന്റ് / സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കു‍ഴഞ്ഞ് വീണ ഇദ്ദേഹത്തെ കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓച്ചിറ പഞ്ചായത്ത് ഉൾപ്പെടെ വിവിധ പഞ്ചായത്തുകളിൽ പഞ്ചായത്ത് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ശേഷമാണ് സർവീസിൽ നിന്ന് വിരമിച്ചത്. പ്രാസംഗികനും എഴുത്തുകാരനുമായാ മനോഹരൻ പിള്ള വിവിധ ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുല്ലുകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ സൗഹൃദ കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ഷിജി. മക്കൾ: മനീഷ് മേനോൻ, ഗിരീഷ് മേനോൻ.



Post a Comment

Previous Post Next Post

AD01