ഇരിട്ടി നഗരസഭ: മൂന്നാം വാർഡ് കൗൺസിലർ ആയി പി. ധനിഷ ചുമതലയേറ്റു


ഇരിട്ടി: ഇരിട്ടി നഗരസഭയിലെ മൂന്നാം വാർഡ് എടക്കാനത്തു നിന്നും തെരഞ്ഞെടുക്കപ്പെട്ട പി. ധനിഷ നഗരസഭ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പുന്നാട് നഗരസഭ ഓഫിസിനു സമീപം നടന്ന ചടങ്ങിൽ വരണാധികാരി ഇ .റെക്സ് തോമസ് മുമ്പാകെയാണ് ദൃഢ പ്രതിജ്ഞ ചെയ്തത്. മുതിർന്ന അംഗം കെ.രാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു. എടക്കാനം കീരീയോട് ഇ.കെ.നായനാർ സ്മാരക ക്ലബ്ബിനു  സമീപം പുതിയ വീട്ടിൽ സി.പി.പ്രശാന്തിൻ്റെ ഭാര്യയും മീത്തലെ പുന്നാട് ഉഷസ്സിൽ നാരായണൻ - ഉഷ ദമ്പതികളുടെ മകളുമാണ്.പി. ധനിഷ, കുടുംബശ്രീ എടക്കാനം വാർഡ് കമ്മിറ്റിയംഗം, മഹിള അസോ.പുന്നാട് വില്ലേജ് കമ്മിറ്റിയംഗം, സി പി എം കീരിയോട് ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്.



Post a Comment

Previous Post Next Post

AD01