കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് തന്നെ. റീ കൗണ്ടിങ്ങിലും ബേക്കല്‍ ഡിവിഷന്‍ എല്‍ഡിഎഫിനൊപ്പം നിന്നു. പള്ളിക്കര പഞ്ചായത്തിലെ വോട്ടുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നിലനിന്നിരുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാതി പരിഗണിച്ച ശേഷമാണ് റീ കൗണ്ടിംഗ് നടത്തിയത്. റീ കൗണ്ടിംഗിലും വോട്ടുനിലയില്‍ കാര്യമായ മാറ്റമില്ല. വെറും രണ്ട് വോട്ടുകളുടെ വ്യത്യാസം മാത്രമാണ് കണ്ടെത്തിയത്. എങ്കിലും ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് ഭരിക്കുമെന്ന കാര്യം സംശയമില്ലാതെ തെളിയിക്കപ്പെട്ടിരിക്കുകയാണ്. ബേക്കല്‍ ഡിവിഷനില്‍ യുഡിഎഫ് ജയിച്ചിരുന്നെങ്കില്‍ ജില്ലാ പഞ്ചായത്ത് ഭരണം തന്നെ മാറുന്ന സ്ഥിതി ഉണ്ടാകുമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് യുഡിഎഫ് റീ കൗണ്ടിംഗ് ആവശ്യമുയര്‍ത്തിയിരുന്നത്.
റീ കൗണ്ടിംഗിലും ബേക്കല്‍ ഡിവിഷന്‍ ഇടതിനൊപ്പം; കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് തന്നെ
WE ONE KERALA
0
.jpg)




إرسال تعليق