ഹൈമാസ്റ്റ് ലൈറ്റിന്റെ ചെലവിലെ അഴിമതി ചോദ്യം ചെയ്തതിന് പി.ആർ സനീഷിനെതിരെ പരാതിയുമായി തളിപ്പറമ്പ് MLA. ഫേസ്ബുക്കിൽ പോസ്റ്റിട്ടായിരുന്നു പി ആർ സനീഷ് അഴിമതി ചൂണ്ടിക്കാട്ടിയത്. ആന്തൂർ മുൻസിപ്പാലിറ്റിയിൽ ഹൈമാസ്റ്റ് ലൈറ്റ് ഘടിപ്പിച്ചതിലാണ് അഴിമതി നടന്നിട്ടുള്ളതെന്നാണ് ആരോപണം. എംഎൽഎ ഗോവിന്ദൻ മാസ്റ്റർ കൊണ്ടുവന്ന ഹൈമാസ്റ്റ് ലൈറ്റിൻ്റെ ചെലവ് 25 ലക്ഷമാണ് അടങ്കൽ തുക നൽകിയിട്ടുള്ളത്. എന്നാൽ ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് പി.ആർ സനീഷ് തൻ്റെ ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടിയത്. ഇതിനെതിരെ എംഎൽഎ തളിപറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പരാതി സ്വീകരിച്ച പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
മലപ്പട്ടം പഞ്ചായത്തിലടക്കമുള്ള മൂന്നുകോടി 37 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയിലെ അഴിമതികളടക്കം ചൂണ്ടിക്കാണിച്ചിട്ടും അതിനെതിരെ ഒരു കേസ് കൊടുക്കാനോ ഒരു പരാതി നൽകാനോ മലനാട് മലബാർ റിവർ ക്രൂയിസ് ചെയർമാനായ ഗോവിന്ദൻ മാഷ് തയ്യാറായിട്ടില്ലെന്നാണ് സനീഷിന്റെ വാദം.
.jpg)




Post a Comment