രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് 12 പേര്‍ക്ക് പുരസ്കാരം


രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും 12 പേര്‍ക്കാണ് പുരസ്കാരം. എസ് പി ഷാനവാസ് അബ്ദുൾ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിക്കും. കേരള ഫയർ സർവീസിൽ നിന്ന് എൻ രാജേന്ദ്രനാഥിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിക്കും. 10 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലാണ്. അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് എ.പി. ചന്ദ്രൻ, എസ് പി സന്തോഷ് കുമാർ ടി, ഡി എസ് പി പ്രേമചന്ദ്രൻ, അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അഷ്റഫ്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഉണ്ണികൃഷ്ണൻ വെളുത്തേടൻ, ഡി എസ് പി അനിൽകുമാർ ടി, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജോസ് മത്തായി മുകളുവിളയിൽ, പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് മനോജ് വടക്കേ വീട്ടിൽ, അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ പ്രേമാനന്ദ കൃഷ്ണൻ സി, സബ് ഇൻസ്പെക്ടർ പ്രമോദ് ദാസ് പരവണ വയലിൽ എന്നിവര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹത നേടിയത്.



Post a Comment

Previous Post Next Post

AD01