മൊബൈല്‍ ഫോണുകള്‍ സ്കൂളില്‍ കൊണ്ടുവരുന്നതിന് വിലക്ക്, പിടിച്ചെടുത്താല്‍ മാര്‍ച്ച്‌ 31 വരെ പ്രഥമാധ്യാപകൻ കൈവശം സൂക്ഷിക്കണമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്


വിദ്യാലയങ്ങളില്‍നിന്ന് മൊബൈല്‍ കണ്ടെത്തിയാല്‍ അവ മാർച്ച്‌ 31 വരെ പ്രഥമാധ്യാപകൻ കൈവശം സൂക്ഷിക്കണമെന്നും വിവരം ഡിഡിഇയെ അറിയിക്കണമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്.സ്കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന കർശന നിർദേശം അധ്യാപകർ, വിദ്യാർഥികള്‍ക്ക് നല്‍കാറുണ്ട്.രക്ഷിതാക്കള്‍ക്കും ഇതുസംബന്ധിച്ച നിർദേശങ്ങള്‍ നല്‍കുന്നു. അധ്യയനവർഷം അവസാനിക്കുന്ന മാർച്ച്‌ 31-നുശേഷമേ ഫോണ്‍ തിരികെ നല്‍കാൻ പാടുള്ളൂ. വിദ്യാലയങ്ങളില്‍ പിടിഎ പ്രസിഡന്റ് ചെയർമാനും മദർ പിടിഎ പ്രസിഡന്റ് വൈസ് ചെയർമാനും പ്രഥമാധ്യാപകർ കണ്‍വീനറുമായി എത്തിക്സ് കമ്മിറ്റിക്ക് രൂപംനല്‍കണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാല്‍ കമ്മിറ്റികളുള്ള വിദ്യാലയങ്ങള്‍ കുറവാണ്


.


Post a Comment

Previous Post Next Post

AD01