വി ഫാമിലിയിൽ നിന്നും പുതിയൊരാൾ വരുന്നു: വി 70 ആഗോള ലോഞ്ചിനൊരുങ്ങി വിവോ, വിശേഷങ്ങൾ അറിയാം


ക്യാമറ
യിൽ കരുത്ത് കാട്ടുന്ന വിവോയുടെ വി ഫാമിലിയിൽ നിന്നും പുതിയൊരു അംഗം ആഗോള ലോഞ്ചിനൊരുങ്ങുന്നു. ZEISS ക്യാമറയും പ്രീമിയം ഡിസൈനും കിടിലൻ ഫീച്ചേഴ്‌സുമായി ഫോൺ ഉടനെത്തുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവോയുടെ മിഡ്‌റേഞ്ച് ഫോൺ ശ്രേണിയായ വി സീരീസ്, കീശ കാലിയാക്കാതെ ഫ്ലാഗ്ഷിപ്പ് ലെവൽ കാമറ പെർഫോമൻസ് നൽകുന്ന ഡിവൈസുകളാണ്. ഇന്ത്യയിൽ വിവോ വി 70, വിവോ വി 70 എലൈറ്റ് എന്നിവയാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി പകുതിയോടെ ഫോൺ ഇവിടെ അവതരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. തെരഞ്ഞെടുത്ത വിപണികളിൽ മാത്രം പുറത്തിറക്കിയ വിവോ എസ് 50 ന്റെ റീബ്രാൻഡഡ് പതിപ്പായിരിക്കും വി70 എന്നാണ് കിംവദന്തി. ഇത് ശരിയാണെങ്കിൽ ഫോണിൽ അടിപൊ‍ളി അപ്ഗ്രേഡുകൾ പ്രതീക്ഷിക്കാം. 120Hz റീഫ്രഷ് റേറ്റുള്ള 6.59-ഇഞ്ച് 1.5K OLED ഡിസ്പ്ലേ ഫോണിൽ പ്രതീക്ഷിക്കാം. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 പ്രോസസറാവും ഫോണിന്റെ കരുത്ത്. ഇത് യാഥാർഥ്യമാവുകയാണെങ്കിൽ വി സീരീസിലെ ഏറ്റവും കരുത്തുറ്റ ചിപ്സെറ്റ് അടങ്ങിയ ഫോണായി വി 70 സീരീസ് മാറും. ZEISS ട്യൂണിംഗോട് കൂടിയ 50 എം പി ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഫോണിലുണ്ടാവുക. മറ്റ് വി സീരീസ് ഫോണുകളിലേത് പോലെ കാമറ നിരാശപ്പെടുത്തില്ലെന്നാണ് ആരാധക പ്രതീക്ഷ. 90 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6500 എം എ എച്ച് ബാറ്ററിയാകും ഫോണിന്റെ പവർ ഹൗസ്. ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയ ഒറിജിൻ ഒഎസ് 6, വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും സംരക്ഷണം നല്കുന്ന IP 68/69 റേറ്റിങ് തുടങ്ങിയവയാണ് പ്രതീക്ഷിക്കുന്ന മറ്റ് പ്രത്യേകതകൾ. അപ്പർ മിഡ്‌റേഞ്ചിൽ കിടിലൻ ക്യാമറ ഫോണിനായി കാത്തിരിക്കുന്നവർക്കുള്ള സമ്മാനമാകും വിവോയുടെ ഈ പുതിയ എൻട്രി.



Post a Comment

Previous Post Next Post

AD01