റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന് മൂന്നാം സ്ഥാനം. 12 വര്‍ഷത്തിന് ശേഷമാണ് കേരളം റിപ്പബ്ലിക് ദിന പരേഡില്‍ മെഡല്‍ പട്ടികയില്‍ ഇടം നേടുന്നത്. മുപ്പതിലധികം ടാബ്ലോകളില്‍ നിന്നാണ് കേരളത്തിന്റെ വികസന നേട്ടമായ കൊച്ചി വാട്ടര്‍ മെട്രോയും ഡിജിറ്റല്‍ സാക്ഷരതയിലെ നൂറു ശതമാനം നേട്ടവും എടുത്തു കാട്ടിയ ടാബ്ലോ തെരഞ്ഞെടുക്കപ്പെട്ടത്.ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയും ഡയറക്ടറുമായ ടി.വി. സുഭാഷിന്റെ നേതൃത്വത്തിലാണ് ടാബ്ലോയുടെ ആശയവും നിര്‍വ്വഹണവും നിര്‍വഹിച്ചത്. നോഡല്‍ ഓഫീസറായ ന്യൂഡല്‍ഹി ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ രതീഷ് ജോണിന്റെ നേതൃത്വത്തിലാണ് ടാബ്ലോയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ രാഷ്ട്രീയ രംഗശാല ക്യാമ്പില്‍ നടത്തിയത്. അഡീഷണല്‍ ഡയറക്ടര്‍മാരായ കെ.ജി. സന്തോഷ്, വി.പി. പ്രമോദ് കുമാര്‍, കെ.പി. സരിത, ഡെപ്യൂട്ടി ഡയറക്ടര്‍ എ. അരുണ്‍കുമാര്‍ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.കേരള ടാബ്ലോയുടെ ഡിസൈനിംഗും ഫാബ്രിക്കേഷന്‍ ജോലികളും നിര്‍വഹിച്ചത് ജെ.എസ് ചൗഹാന്‍ ആന്‍ഡ് അസോസിയേറ്റ്സിനായി റോയ് ജോസഫാണ്. ടാബ്ലോയുടെ സംഗീതസംവിധാനം മോഹന്‍ സിതാരയാണ്. ഐ ആന്‍ഡ് പി. ആര്‍ . ഡി ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍. സന്തോഷാണ് ഗാനരചയിതാവ്. ഗായകന്‍ കെ.എ.സുനില്‍. ടാബ്ലോയുടെ കലാകാരുടെ നൃത്തസംയോജനം നടത്തിയത് ജയപ്രഭ മേനോന്‍ ആണ്. ടാബ്ലോയില്‍ 16 ഓളം കലാകാരന്മാര്‍ അണിനിരന്നു.
.jpg)


Post a Comment