തോട്ടിലിറങ്ങാൻ ജി-സ്‌പൈഡർ തയാർ; ആമയിഴഞ്ചാൻ തോടിന് ഇനി സാങ്കേതിക കരുത്ത്

 


ആമയിഴഞ്ചാൻ തോട്ടിൽ ഇനി റോബോട്ട് ഇറങ്ങും. സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ജി – സ്‌പൈഡർ കനാൽ ക്ലീനിംഗ് റോബോട്ട് ആണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങുക. മനുഷ്യ ഇടപെടലില്ലാതെ കനാൽ ശുചീകരണത്തിന് സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന സർക്കാറിൻ്റെ തീരുമാനമാണ് യാഥാർത്ഥ്യമായത്. ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിടെ ജോയ് എന്ന തൊഴിലാളി മരിച്ച സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം സർക്കാർ കൈകൊണ്ടത്. ശുചീകരണത്തിന് മനുഷ്യ ഇടപെടലില്ലാത്ത സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് സർക്കാർ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശുചിത്വ മേഖലയിൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനമായ ജെൻ റോബോട്ടിക്‌സ് തിരുവനന്തപുരം നഗരസഭയ്ക്ക് വേണ്ടി പുതിയ സംവിധാനം വികസിപ്പിച്ചത്. മാലിന്യമുക്ത നവകേരളത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ് നവീന പദ്ധതിയെന്നും, കനാൽ ക്ലീനിംഗ് റോബോട്ടിക് സംവിധാനം മറ്റു സ്ഥലങ്ങളിലും സ്ഥാപിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു,.റോബോട്ടിക്സ് സംവിധാനത്തിന്റെ പൂർണ്ണ ചെലവ് ജെൻ റോബോട്ടിക്‌സാണ് വഹിക്കുന്നത്. റോബോട്ടിക് സംവിധാനം സ്ഥാപിക്കുന്നതും മറ്റ് തുടർപ്രവർത്തനങ്ങളും തിരുവനന്തപുരം നഗരസഭയാണ് നിർവഹിക്കുക.



Post a Comment

Previous Post Next Post

AD01