നാലാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് (കെ.എല്‍.ഐ.ബി.എഫ്) ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ എൻ എസ് മാധവനുള്ള നിയമസഭാ പുരസ്കാരവും ചടങ്ങിൽ കൈമാറും. തിരുവനന്തപുരം നഗരം ഇനി ഒരാഴ്ച കാലം അക്ഷരങ്ങളുടെ തലസ്ഥാനമാകും. പുസ്തകപ്രകാശനങ്ങള്‍, പുസ്തകചര്‍ച്ചകള്‍, സംവാദങ്ങള്‍, എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയ പരിപാടികൾ നിയമസഭയിൽ സജ്ജീകരിച്ച ആറ് വേദികളിലായി നടക്കും. വടക്കൻ കേരളത്തിന്റെ തനിമ വിളിച്ചോതുന്ന തെയ്യം പ്രദർശനം ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. മൗറീഷ്യസിന്റെ ആദ്യ വനിതാ പ്രസിഡന്റ് അമീന ഗുരിബ് ഫക്കിം, ശ്രീലങ്കൻ സാഹിത്യകാരൻ ചൂളാനന്ദ സമരനായകെ, ബുക്കര്‍ പ്രൈസ് ജേതാവ് ബാനു മുഷ്താഖ്, തസ്ലിമ നസ്രിന്‍, റാണാ അയൂബ് തുടങ്ങി ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയരായ നിരവധി എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകരും പുസ്തകോത്സവത്തിൽ പങ്കെടുക്കും.പുസ്തകോത്സവത്തിന്റെ ഭാഗമായി നിയമസഭയിൽ ഒരുക്കിയ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം സ്പീക്കർ എൻ എൻ ഷംസീർ കഴിഞ്ഞ ദിവസം നിർവഹിച്ചു. നിയമസഭാ സമുച്ചയവും അങ്കണവും എൽഇഡി ദീപങ്ങളുടെ തിളക്കത്തോടെയാണ് അക്ഷരോത്സവത്തെ വരവേൽക്കുന്നത്. ഈ മാസം 13നാണ് പുസ്തകമേള സമാപിക്കുക.
.jpg)



Post a Comment