ലോൺ ആപ്പിൽ നിന്ന് ഭീഷണി: പാലക്കാട് യുവാവ് ജീവനൊടുക്കി




 ലോൺ ആപ്പിൽ നിന്നുള്ള ഭീഷണി മൂലം യുവാവ് ജീവനൊടുക്കി. മേനോൻ പാറ സ്വദേശി അജീഷ് ആണ് ജീവനൊടുക്കിയത്. പാലക്കാട് കഞ്ചിക്കോട് മേനോൻ പാറയിലാണ് സംഭവം. ഒരു ലോൺ ആപ്പിൽ നിന്ന് അജീഷ് പണം കടം വാങ്ങിയിരുന്നു. തിരിച്ചടവ് വൈകിയതോടെ അപരിചിതമായ ഒരു നമ്പറിൽ നിന്ന് ഭീഷണികൾ വന്നതായി ബന്ധുക്കൾ പറഞ്ഞു. റൂബിക്ക് മണി എന്ന ആപ്പിൻ്റെ പേരിലാണ് ഭീഷണി വന്നത്. അജീഷിൻ്റെ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ പറഞ്ഞു. ഇതിൽ മനംനൊന്താണ് യുവാവ് തിങ്കളാഴ്ച ജീവനൊടുക്കിയതെന്ന് അജീഷിന്റെ സഹോദരൻ പറഞ്ഞു. സംഭവത്തിൽ ബന്ധുക്കൾ പൊലീസിന് പരാതി നൽകി.



Post a Comment

Previous Post Next Post

AD01