പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത്. ഔദ്യോഗിക പരിപാടിയിലും പൊതുയോഗത്തിലും പങ്കെടുക്കും

 



പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത്. റെയിൽവേയുടെ ഔദ്യോഗിക പരിപാടിയിലും ബിജെപിയുടെ പൊതുയോഗത്തിലും പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്തെത്തുന്നത്. രാവിലെ 10. 15ന് തിരുവനന്തപുരത്ത്‌ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിക്കും. തുടർന്ന് നടക്കുന്ന റോഡ് ഷോയ്ക്ക് ശേഷം 10.45 മുതൽ 11.20 വരെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ഔദ്യോഗിക പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം, തറക്കല്ലിടൽ, ഫ്‌ളാഗ് ഓഫ് കർമ്മങ്ങൾ എന്നിവ നിർവഹിക്കും. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം 11:30ഓടെ രാഷ്ട്രീയ പൊതുയോഗത്തിലും പ്രധാനമന്ത്രി സംസാരിക്കും. ഒരു മണിക്കൂർ നീളുന്ന പരിപാടിക്ക് ശേഷം 12:40ന് പ്രധാനമന്ത്രി ചെന്നൈയിലേക്ക് തിരിക്കും. രണ്ടര മണിക്കൂർ മാത്രമാണ് തലസ്ഥാനത്ത് പ്രധാനമന്ത്രി ചെലവഴിക്കുക. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കർശന സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. രാവിലെ മുതൽ ഉച്ചവരെ ഗതാഗത നിയന്ത്രണവും നഗരത്തിൽ ഏർപ്പെടുത്തി.

ഷെഡ്യൂള്‍

10.45AM – 11.20AM – പുത്തരിക്കണ്ടം മൈതാനത്ത്

11:30AM- രാഷ്ട്രീയ പൊതുയോഗം – പുത്തരിക്കണ്ടം മൈതാനം 

12:40PM- ചെന്നൈയിലേക്ക് തിരിക്കും 



Post a Comment

Previous Post Next Post

AD01