കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി


കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി. ഭീഷണി വന്നതിനെതുടർന്ന് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. പ്രിൻസിപ്പലിനാണ് പുലർച്ചെ ഇ മെയിൽ വന്നത്. മൂന്ന് RDX ഐ ഇ ഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ആയിരുന്നു സന്ദേശം. തമിഴ്‌നാട്ടിൽ പൊലിസ് കോൺസ്റ്റബിൾമാർ നേരിടുന്ന തൊഴിൽ പീഡനം അവസാനിക്കാൻ നയനാർദാസ് നിർദ്ദേശം നടപ്പാക്കണമെന്ന ആവശ്യപ്പെട്ട് മുഹമ്മദ് വിക്രം രാജ് ഗുരു എന്ന ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയത്. പൊലിസ്, ബോംബ് സ്‌ക്വാഡിൻ്റെയും ഡോഗ് സ്‌ക്വാഡിൻ്റെയും സഹായത്തോടെ മെഡിക്കൽ കോളജിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമെനാണ് സൂചന.



Post a Comment

Previous Post Next Post

AD01