64-മത് കേരള സ്കൂൾ കലോത്സവത്തിൻ്റെ ആവേശവുമായി സ്വർണക്കപ്പ് പ്രയാണം കാസർഗോഡ് നിന്ന് ആരംഭിച്ചു. മൊഗ്രാൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ് തുടക്കം. വിവിധ ജില്ലകളിലൂടെ യാത്ര ചെയ്ത് ജനുവരി 13ന് സ്വർണ്ണക്കപ്പ് കലോത്സവം നടക്കുന്ന തൃശൂരിലെത്തും. മഞ്ചേശ്വരം എം എൽ എ കെഎം അഷ്‌ഫ് സ്വർണ്ണക്കപ്പ് കൈമാറി യാത്രയ്ക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സാബു എബ്രഹാം അധ്യക്ഷനായി. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെല്ലാമൊരുമിച്ച് സ്വർണ്ണക്കപ്പിന് ആവേശകരമായ യാത്രയയപ്പ് നൽകി. വിവിധ ജില്ലകളിലൂടെ കടന്നു പോക്കുന്ന സ്വർണ്ണക്കപ്പ് യാത്രയ്ക്ക് 36 കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. പൊതുജനങ്ങൾക്ക് നേരിട്ട് കാണുന്നതിനായി 117.5 പവൻ തൂക്കമുള്ള സ്വർണ കപ്പുമായി പോലീസ് സുരക്ഷയിൽ തുറന്ന വാഹനത്തിലാണ് പ്രയാണം. ഓരോ ദിവസവും യാത്രാ അവസാനിക്കുന്ന സ്ഥലത്തെ സബ്ട്രഷറിയിൽ സൂക്ഷിക്കും. കഴിഞ്ഞതവണ തൃശൂർ ജേതാക്കളായതിനാൽ തൃശ്ശൂരിലെ സബ് ട്രഷറിയിലാണ് ഒരു വർഷമായി സ്വർണ്ണക്കപ്പ് സൂക്ഷിച്ചിരുന്നത്. ജനുവരി 13ന് വൈകുന്നേരം സ്വർണ്ണക്കപ്പ് കേരള സ്കൂൾ കലോത്സവം നടക്കുന്ന തൃശൂരിലെ പ്രധാന വേദിയായ തേക്കിൻ കാട് മൈതാനിയിലെത്തി എന്നാൽ കലാമാമാങ്കത്തിന് തുടക്കം കുറിക്കും. ചാമ്പ്യന്മാരായ തൃശൂർ ആതിഥ്യമരുളുന്ന ഇത്തവണത്തെ സ്കൂൾ കലോത്സവത്തിൽ സ്വർണ്ണ കപ്പ് ആര് കൊണ്ടു പോകുമെന്നറിയാൻ ഇനി ദിവസങ്ങൾ മാത്രം.

.jpg)

Post a Comment