സഹകരണ പെൻഷൻകാർ പ്രക്ഷോഭത്തിലേക്ക്.



കണ്ണൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കോർപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ്അസോസിയേഷൻ ആരംഭിക്കുന്ന പ്രക്ഷോഭങ്ങളുടെ ആദ്യ ഘട്ടമായി രണ്ട് വാഹന പ്രചരണ ജാഥകൾ സംഘടിപ്പിക്കുന്നു. ജനു: 29ന് കാസർഗോഡ് മഞ്ചേശ്വരം ഹൊസങ്കടിയിൽ നിന്നും ആരംഭിക്കുന്ന വടക്കൻ മേഖലാജാഥ തൃശ്ശൂരിലും ഫിബ്രവരി 4ന് കോട്ടയത്ത് നിന്ന്ആരംഭിക്കുന്ന വടക്കൻ മേഖല ജാഥ തിരുവനന്തപുരത്തും സമാപിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ പി പ്രഭാകരൻ പത്രസമ്മേളനത്തിൽ അറിയിച്ചു.തുടർന്ന് ഫിബ്രവരി ഏഴു മുതൽ 17 വരെ സെക്രട്ടേറിയേറ്റ് നടയിൽ റിലേ സത്യാഗ്രഹം നടത്തും. എന്നിട്ടും പ്രശ്നത്തിന് പരിഹാരമാവുന്നില്ലെങ്കിൽ ഫിബ്ര: 23 മുതൽ സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ അനിശ്ചിത കാല നിരാഹാര സമരവും ആരംഭിക്കുമെന്ന്പ്രഭാകരൻ പറഞ്ഞു. , പ്രസിഡണ്ട് മണ്ണയാട് ബാലകൃഷ്ണൻ , സി വി കുഞ്ഞികൃഷ്ണൻ , എ പി ജനാർദ്ദനൻ, എം സത്യൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.



Post a Comment

Previous Post Next Post

AD01