മദ്യപിക്കുന്നതിനിടെ തർക്കം; ദക്ഷിണ കൊറിയക്കാരനായ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തി മണിപ്പുർ സ്വദേശിനി

 


ഡൽഹി ഗ്രേറ്റർ നോയിഡയിൽ കൊറിയൻ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മണിപ്പൂർ സ്വദേശിയായ യുവതിയാണ് ആക്രമണം നടത്തിയത്. വാക്കുതർക്കത്തിനിടെയാണ് സംഭവം ഉണ്ടായത്..ലോജിസ്റ്റിക് കമ്പനിയിൽ മാനേജരായ യൂ ഡക്ക് ഹീ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 10 വർഷമായി ഇയാൾ ഇന്ത്യയിൽ താമസിച്ചുവരികയായിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് വിവരം. ഗ്രേറ്റർ നോയിഡയിലെ അപ്പാർട്ട്മെന്റിലാണ് ഇരുവരും താമസിച്ചിരുന്നത്.സംഭവത്തിന് പിന്നാലെ പ്രതിയായ മണിപ്പൂർ സ്വദേശിനിയെ പൊലീസ് കസ്റ്റഡയിലെടുത്തു. മദ്യപിച്ച ശേഷം ഡക്ക് ഹീ യുഹ് ഇടയ്ക്കിടെ തന്നെ ആക്രമിക്കാറുണ്ടെന്നും നിരാശ മൂലമാണ് താൻ ഇങ്ങനെ പെരുമാറിയതെന്നും യുവതി ചോദ്യം ചെയ്യലിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.





Post a Comment

Previous Post Next Post

AD01