അഖിലേന്ത്യ സെൻട്രൽ പാരമിലിറ്ററി ഫോഴ്സസ് എക്സ്-സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ കണ്ണൂർ -കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ വാർഷിക സമ്മേളനവും വാർഷികാഘോഷവും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.




 അഖിലേന്ത്യ സെൻട്രൽ പാരമിലിറ്ററി ഫോഴ്സസ് എക്സ്-സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ കണ്ണൂർ -കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ വാർഷിക സമ്മേളനവും വാർഷികാഘോഷവും നടന്നു ജവഹർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  പ്രസിഡൻ്റ് എൻ സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. CRPF പെരിങ്ങോം RTC യിലെ DIG മാത്യു എ ജോൺ  മുഖ്യാതിഥിയായി.  



സംഘടനാ പ്രവർത്തനവും അച്ചടക്കവും എന്ന വിഷയത്തിൽ കെ വി സുമേഷ് എം എൽ എ പ്രഭാഷണം നടത്തി. കണ്ണൂർ സർവകലാശാല മുൻ റജിസ്ട്രാർ ഡോ കെ എച്ച് സുബ്രഹ്മണ്യം സുവനീർ പ്രകാശനം ചെയ്തു. ചടങ്ങിൽ പദ്മശ്രീ, രാഷ്ട്രപതിയുടെ മെഡൽ ജേതാക്കൾ, മുതിർന്ന അംഗങ്ങൾ എന്നിവരെ ആദരിച്ചു. സി ബാലകൃഷ്ണൻ പി എസ് നായർ, കെ ബാലൻ, ജനാർദ്ദനൻ എം പി,രവീന്ദ്രൻ കെ പി, സോമൻ, ഷീബ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

Previous Post Next Post

AD01