കൊക്കായിലെ ഭൂമാഫിയയുടെ അനധികൃത ഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക.




ശ്രീകണ്ഠപുരം : നടുവിൽ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കൊക്കായി ഭാഗത്ത് നെടിയങ്ങ വില്ലേജ് റീസർവ്വേ 104 ൽ പാലത്തിനോട് ചേർന്ന് ആ സർവ്വേ നമ്പരിൽ ഒരു സെന്റ് ഭൂമി പോലും രേഖാമൂലം കൈവശമില്ലാത്ത വി ജെ തോമസ് വടക്കേക്കുറ്റും, കുര്യാക്കോസ് പോരുന്നകോട്ടും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന റോഡിനും റീസർവേ 22 ന്റെ അതിർത്തി വരെയുമുള്ള മുഴുവൻ ഭൂമിയും അളന്നു തിരിച്ച് റോഡ് നിർമ്മാണത്തിനായി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നു. മുൻപ് 12 മീറ്റർ വീതിയുണ്ടായിരുന്ന റോഡിൽ കയ്യേറ്റം ഉണ്ടെന്ന് ബോധ്യപ്പെട്ട കിഫ്ബിയുടെ എൻജിനീയർ തന്നെ നിരവധി തവണ കൊക്കായി ഭാഗത്തെ സ്ഥല ഉടമകളുടെ കൈവശ രേഖകൾ പരിശോധിച്ചു കയ്യേറ്റം കണ്ടെത്തണമെന്ന് റവന്യൂ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തത് ഭൂമാഫിയയുടെ സ്വാധീനത്താലാണ്. 1992 കൊക്കായിൽ പാലം നിർമ്മിച്ചപ്പോൾ കുര്യാക്കോസ് പോരുന്നകോട്ട് എന്നയാൾ അദ്ദേഹത്തിന്റെ ഭരണസാധീനം ഉപയോഗിച്ചു പാലത്തിന്റെ അലൈൻമെന്റിൽ മാറ്റം വരുത്തിയപ്പോൾ സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മാറുകയും പാലം ഒരു വളവിൽ നിർമ്മിക്കേണ്ട അവസ്ഥയുമുണ്ടായി. കൊക്കായിൽ നെടിയങ്ങ വില്ലേജിലെ റീസർവേ 104ൽ പാലത്തിന് 24 മീറ്ററോളം സ്ഥലം ഉണ്ടായിട്ടും ആ സ്ഥലം അനധികൃതമായി കയ്യേറിയിരിക്കുന്ന വി ജെ തോമസ് വടക്കേക്കുറ്റിന്റെയും, കുര്യാക്കോസ് പോരുന്നകോട്ടിന്റെയും കൈവശ രേഖകൾ പരിശോധിക്കാൻ അധികൃതർ തയ്യാറാവണം. 24 മീറ്റർ വീതിയിൽ നിർമ്മിക്കാവുന്ന പാലം ഇപ്പോൾ 10 മീറ്ററിൽ നിർമ്മിച്ചെങ്കിൽ അതിന്റെ ഉത്തരവാദികൾ ഭൂമി കയ്യേറ്റക്കാർ തന്നെയാണ്. അനധികൃതകയ്യേറ്റം സ്വന്തമാണെന്ന് അവകാശപ്പെട്ട് എംഎൽഎയുടെ മുമ്പിൽ ലാൻഡ് റീലിഗുഷ്മെന്റ് ഫോമിന് പകരം വെള്ളക്കടലാസിൽ ഒപ്പിട്ട് 1 മീറ്റർ സ്ഥലം വിട്ടുകൊടുക്കുന്നു എന്ന പ്രഹസനം നടത്തുന്നതിന് മുൻപ് എംഎൽഎ അന്വേഷിക്കേണ്ടിയിരുന്നത് ഒപ്പിട്ടയാൾക്കു അവിടെ രേഖാമൂലം ഭൂമി ഉണ്ടോ എന്നാണ്. ഇല്ലാത്ത ഭൂമി ഉണ്ടെന്ന് എംഎൽഎ സാക്ഷ്യപ്പെടുത്തുന്നത് അനധികൃതമായി കയ്യേറിയിരിക്കുന്ന സെന്റിന് ലക്ഷങ്ങൾ വിലവരുന്ന ഭൂമിയുടെ ഒരു വീതം എംഎൽഎക്കും വാഗ്ദാനം ചെയ്തിട്ടാണോ എന്നും സംശയിക്കുന്നു. പാലത്തിനോട് ചേർന്ന് റീസർവ്വേ 104ൽ വിട്ടുനൽകി എന്ന് അവകാശ പ്പെടുന്ന ഭൂമിക്കു നികുതി അടച്ച രസീത്  ഹാജരാക്കാൻ എം എൽ എ ക്ക് ആർജ്ജവമുണ്ടോ? സ്ഥലം വിട്ടു നൽകുന്നു എന്ന് അവകാശപ്പെടുന്ന വ്യക്തി നെടിയങ്ങ വില്ലേജിൽ മാത്രം ഏകദേശം 50 സെന്റ് (റീസർവ്വേ 22 ൽ 40 സെന്റും റീസർവ്വേ 104 ൽ 10 സെന്റും) സ്ഥലവും നടുവിൽ വില്ലേജിൽ 15 സെന്റ് സ്ഥലവും അനധികൃതമായി കൈവശം വയ്ക്കുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ലഭ്യമാണ്. 1 മീറ്റർ സ്ഥലം റോഡിന് വിട്ടു നൽകിയാൽ അനധികൃതമായി കൈവശം വച്ചിരിക്കുന്ന 104 ലെ റോഡിന്റെയും 22 ലെ ദേവസത്തിന്റെയും ഭൂമിക്ക് പട്ടയം നൽകാമെന്ന്എംഎൽഎ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. സെറ്റിൽമെന്റ് രജിസ്റ്ററിലെ രേഖകളുടെ അടിസ്ഥാനത്തിലും വില്ലേജ് അതിർത്തി നിർണയിച്ചിരിക്കുന്ന വ്യക്തമായ അതിർത്തി കല്ലുകളും പാറമാർക്കുകളും ഉണ്ടായിട്ടും അവ കൃത്യമായി അളക്കാൻ ശ്രമിക്കാത്തത് നെടിയങ്ങ, നടുവിൽ വില്ലേജ് ഓഫീസർമാരും തളിപ്പറമ്പ് ഭൂരേഖ തഹസിൽദാറും, അഡിഷണൽ താലൂക് സർവെയറും, ഭൂമാഫിയയും ഒറ്റക്കെട്ടായതു കൊണ്ടാനിന്നു സംശയിക്കുന്നു. നെടിയങ്ങ വില്ലേജ് റിസർവേ 104 ലേ കൊക്കായി പാലത്തിനോട് ചേർന്ന്പൊതുമരാമത്ത് വകുപ്പിന്റെയും, ഇതേ സർവ്വേ നമ്പറിലെ തന്നെ കൊക്കായി അണക്കെട്ടിനോട് ചേർന്ന് ശ്രീ വയലാമണി വർഗീസ് എന്നയാൾ അനധികൃതമായി സ്ഥലം കയ്യേറി എന്ന് ജല വിഭവവകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലും 5 തവണ ചെറുകിട ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പരാതിയുടെ അടിസ്ഥാനത്തിലും അന്വേഷണം നടത്തി തിരിച്ചെടുക്കാത്തത് റെവന്യൂ ഉദ്യോഗസ്ഥർ കയ്യേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നത്' കെണ്ടാണ്. സ്ഥലം ഉടമകളിൽ നിന്നും സർവ്വേ ചാർജ് വാങ്ങി 1984 ൽ നടുവിൽ വില്ലേജ് നടത്തിയ റീസർവേയിൽ ഫീൽഡ് നമ്പർ 657 ഭാഗം 5 ൽ വെറും 92 സെന്റ് മാത്രം ഉണ്ടായിരുന്ന ആരോപണ വിധേയന്റെ കൈവശ ഭൂമി റോഡ് കയ്യേറാതെ 2025ലെ ഡിജിറ്റൽ സർവേയ്ക്ക് ശേഷം എങ്ങനെ 1 ഏക്കർ 6 സെന്റ് സ്ഥലമായി മാറി എന്ന് അന്വേഷിക്കണം. ശ്രീ വി ജെ തോമസ് വടക്കേകുറ്റിന്റെ സ്ഥലത്തിന്റെ അളവ് കൂടിയിട്ടുണ്ടെന്ന് തളിപ്പറമ്പ് റീസർവ്വേ സൂപ്രണ്ട് തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ കയ്യേറിയ 15 സെന്റ് സ്ഥലം കണ്ടെത്തുന്നതിന് പകരം കയ്യേറ്റം നടത്താത്തവരുടെ സ്ഥലം വിട്ടു നൽകണമെന്ന് എംഎൽഎ ആവശ്യപ്പെടുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് എംഎൽഎയുടെയും നഗരസഭ അധ്യക്ഷയുടെയും നേതൃത്വത്തിൽ ശ്രീകണ്ഠപുരം, നെടിയങ്ങ, ചെമ്പൻതൊട്ടി എന്നിവിടങ്ങളിൽ നിരവധി യോഗങ്ങൾ ചേർന്നെങ്കിലും ഒരു യോഗം പോലും ചേർന്നിട്ടില്ല എന്ന് ശ്രീകണ്ഠപുരം നഗരസഭ സെക്രട്ടറി വിവരാവകാശത്തിന് മറുപടി നൽകിയിരിക്കുന്നത് ഈറോഡ് പ്രവർത്തിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് അല്ല എന്നതിനാലാണ്. റോഡിന് സൗജന്യമായി ഭൂമി വിട്ടുകൊടുത്ത വർക്ക് ഭാവിയിൽ കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ ലഭിക്കുന്ന ദൂരപരിധി ഇളവ് ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിൽ ലഭ്യമാകില്ല. റോഡ് കമ്മിറ്റി നടത്തിയ മീറ്റിങ്ങിലും, കിഫ്ബിയുടെ ഉദ്യോഗസ്ഥർ നൽകിയ മറുപടിയിലും , തളിപ്പറമ്പ് അഡീഷണൽ താലൂക്ക്സർവേയർ സമർപ്പിച്ച റിപ്പോർട്ടിലും പറഞ്ഞിരിക്കുന്നത് റോഡിന് എഫ് എം ബി ഇല്ലാത്ത ഭാഗങ്ങളിൽ ഫ്രീ സറണ്ടർ മുഖേന സ്ഥലം ഏറ്റെടുക്കുന്നത് തുല്യമായി നിലവിലുള്ള റോഡിന്റെ മധ്യത്തിൽ നിന്ന് ആറ് മീറ്റർ ഇരു ഭാഗത്തേക്കും അളന്ന് മാർക്ക് ചെയ്തു 12 മീറ്റർ കണക്കാക്കി റോഡ് വീതികൂട്ടും എന്നാണ്. എന്നാൽ കൊക്കായി മുതൽ നടുവിൽ വരെ ഈ മാനദണ്ഡങ്ങൾ പാലിക്കാതെ എംഎൽഎയ്ക്കും, ഉദ്യോഗസ്ഥർക്കും, കരാറുകാരനും ഗുണം ഉണ്ടാവുന്ന രീതിയിൽ അളവ് കൂടുതൽ കാണിച്ച്റോഡിൻറെ എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണോ എന്ന് സംശയിക്കുന്നു.

മാനദണ്ഡങ്ങൾ പാലിച്ചു റോഡിന്റെ കൃത്യമായ അതിർത്തി നിർണയിച്ച് റവന്യൂ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയാൽ ഉടമ സ്ഥലം വിട്ടുതരാൻ തയ്യാറാണെന്ന് 12 ഒക്ടോബർ 2024 ന് നടുവിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന സ്ഥലം ഉടമകളുടെ ആദ്യ യോഗത്തിൽ തന്നെ അറിയിച്ചതാണ്. നിലവിലുള്ള ടാറിങ്ങിന്റെ മധ്യത്തിൽ നിന്നും അളന്ന് റോഡ് ഏറ്റെടുക്കുന്നതിനോട് വിയോജിപ്പുണ്ടെന്നും പേര് പരാമർശിച്ച് തന്നെയാണ്പഞ്ചായത്ത് രേഖയിൽ മിനിറ്റ്സ് ചെയ്തിരിക്കുന്നത്. ഈ വിഷയം എംഎൽഎയും, എ എക്സിയും ചേർന്ന് പരിഹരിക്കും എന്നും മിനുട്സ്ൽ എഴുതിയിട്ടുണ്ട്. തങ്ങൾ സ്ഥലം വിട്ടുതരാൻ തയ്യാറാണെന്നും മാനദണ്ഡങ്ങൾ പാലിച്ച് കൊക്കായിൽ റോഡിന്റെ മധ്യത്തിൽ നിന്നും ഇരുവശത്തേക്കും ഒരേപോലെ സ്ഥലം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് 6 ഭൂ ഉടമകൾ കിഫ്ബിയുടെ ഉദ്യോഗസ്ഥർക്ക് 31 ഒക്ടോബർ 2024 ന് കത്ത് നൽകിയെങ്കിലും നാളിതുവരെയും യാതൊരു നടപടിയും ഉദ്യോഗസ്ഥർ സ്വീകരിച്ചിട്ടില്ല. മാനദണ്ഡങ്ങൾ പാലിക്കാതെ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് കരാറുകാരൻ കൊക്കായി ഭാഗത്തെ ഡ്രെയിനേജ് നിർമ്മാണം നടത്തിയിരിക്കുന്നത് എന്ന് കിഫ്ബിയുടെ എൻജിനീയർ തന്നെ എഴുതി നൽകിയത് ഭൂമാഫിയയുടെ കയ്യേറ്റം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യാണെന്ന് വേണം സംശയിക്കാൻ.

സ്ഥലം ഉടമയല്ലാത്ത ഒരു വ്യക്തിയെ ഈ വിഷയത്തിലേക്ക് അനാവശ്യമായി എംഎൽഎയുടെ നേതൃത്വത്തിൽ വലിച്ചിഴയ്ക്കുന്നത് തരംതാണ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായിട്ടാണ്. ഔചിത്യം ഉള്ള എംഎൽഎ ചെയ്യേണ്ടത് അടിയന്തരമായി റവന്യൂ ഉദ്യോഗസ്ഥരോട് കയ്യേറ്റ ഭൂമി അളന്നു റോഡിന്റെ ആവശ്യത്തിലേക്ക് ഏറ്റെടുക്കാൻ ആവശ്യപ്പെടുകയാണ്. അല്ലാതെ ഭൂമാഫിയയെ അനുകൂലിച്ചുകൊണ്ട് ഫ്രീസറണ്ടർ എന്ന നിയമസാധുതയില്ലാത്ത വ്യവസ്ഥ പറഞ്ഞുകൊണ്ട് ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നികുതി അടയ്ക്കുന്ന റവന്യൂ ഭൂമി ഭീഷണിപ്പെടുത്തി കയ്യേറാൻ അല്ല ശ്രമിക്കേണ്ടത്. എയർപോർട്ട് റോഡ് ആയി വികസിപ്പിക്കുന്ന ഇരിക്കൂർ ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും സ്ഥലം ഏറ്റെടുപ്പിന് കൃത്യമായി സർക്കാർ പണം അനുവദിക്കുമ്പോൾ ഇരിക്കൂർ മണ്ഡലത്തിൽ മാത്രം എന്തുകൊണ്ട് വിവേചനം നേരിടുന്നു എന്ന് അറിയാൻ ആഗ്രഹമുണ്ട്. എം എൽ എയുടെ കഴിവുകേടോ അതോ ഇരിക്കൂറിലെ ജനങ്ങൾ രണ്ടാം തരം പൗരന്മാരായതുകൊണ്ടാണോ ഇങ്ങനെയൊരു വേർതിരിവ്? കോൺഗ്രസ് നെടിയങ്ങ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് മതിൽ പൊളിക്കുമെന്ന് സ്ഥലം ഉടമയെ ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് അവർ ഹൈക്കോടതിയെ സമീപിച്ചത്. കണ്ണൂർ ജില്ലാ കളക്ടർ ഈ വിഷയം സിവിൽ കോടതിയിലൂടെ മാത്രമേ പരിഹരിക്കാൻ സാധിക്കുകയുള്ളൂ എന്ന മറുപടിയാണ് 29 മെയ് 2025 ന് നൽകിയിരിക്കുന്നത്. കൊക്കായി പാലത്തിനോട് ചേർന്ന് റോഡിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തത് എംഎൽഎയുടെയും, റെവന്യൂ വകുപ്പിലെയും, കിഫ്ബിയുടെയും ഉദ്യോഗസ്ഥർ കയ്യേറ്റക്കാർക്കൊപ്പം ചേർന്ന് മറ്റുള്ളവരുടെ മേൽ പഴിചാരി റോഡ് വികസനത്തിന് തടസ്സം നിൽക്കുന്നത് കൊണ്ടാണ്. അനധികൃത കയ്യേറ്റം നടന്നിട്ടുണ്ടെന്ന് ബോധ്യമായിട്ടും അത് അളന്നു തിരിച്ചെടുക്കാനുള്ള നടപടികൾ എംഎൽഎയുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നും ഉണ്ടാകാത്തത് എംഎൽഎയും സർക്കാർ ഭൂമി സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥരും ഭൂമാഫിയകൊപ്പം നിൽക്കുന്നതുകൊണ്ടല്ലേ എന്നാണ് സംശയിക്കുന്നത്.

ഡോ. അനൂപ് സ്കറിയ

Post a Comment

Previous Post Next Post

AD01