നാടിന്റെ വികസനം അടുത്ത തലമുറക്ക് കൂടി വേണ്ടി ഉള്ളതാവണo.അല്ലാതെ ജനങ്ങൾക്ക് ദുരിതം തീർക്കാനുള്ളതാവരുത്: കെ. സുധാകരൻ എം പി

 


നടാൽ: ഏറെ കാലമായി നിരവധി തവണ ആവിശ്യപെട്ടിട്ടും കണ്ണ് തുറക്കാത്ത ഭരണകൂടമാണ് കേന്ദ്രവും, കേരളവും ഭരിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ സുധാകരൻ എംപി അഭിപ്രായപ്പെട്ടു. നടാൽ അടിപ്പാത സമരത്തിന്റെ ഭാഗമായി കോർപ്പറേഷൻ കൗൺസിലർമാർ തോട്ടട ഒ കെ യു പി സ്കൂൾ പരിസരത്തു നടത്തിയ ഏക ദിന ഉപവാസ സമരം ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണ് തുറക്കാത്ത ഭരണകൂടത്തിന്റെ കണ്ണ് തുറപ്പിക്കാൻ പല സമരങ്ങൾക്കും സാധിച്ചിട്ടുണ്ട് അതിനാൽ ഈ സമരം കണ്ണ് തുറപ്പിക്കാൻ കൂടി ഉള്ളതാണ് എന്ന് ആദ്ദേഹം കൂട്ടിച്ചേർത്തു. നടാൽ, തോട്ടട, കിഴുന്ന, ചാല പ്രദേശത്തെ ജനങ്ങൾ ഏറെ കാലമായി ആവിശ്യപെടുന്ന ഒ കെ യു പി സ്കൂൾ അടിപ്പാത ജനങ്ങൾക്ക് ഉപകാരപ്രദമാക്കണം എന്ന് ആവശ്യപ്പെട്ട് എടക്കാട്, എടക്കാട് നോർത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ജനപ്രതിനിധികളായ കോർപ്പറേഷൻ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി സോന ജയറാം, ഫസ്‌ലിം ടി പി, പ്രീത. പി കെ, സീന കെ പി, ശ്രുതി. കെ പി എന്നിവർ ഉപവാസ സമരം ആരംഭിച്ചത്. കണ്ണൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടും സമരസമിതി ചെയർമാനുമായ കായക്കൽ രാഹുൽ അധ്യക്ഷത വഹിച്ചു കെപിസിസി മെമ്പർ അഡ്വ. ടി ഒ മോഹനൻ മുഖ്യ ഭാഷണം നടത്തി, അഡ്വ.എം പി മുഹമ്മദലി, മാധവൻ മാഷ്,ബസ്സ്‌ ഓൺർസ് ജില്ലാ പ്രസിഡണ്ട് പി പി മോഹനൻ, ജില്ലാ കോർഡിനേഷൻ കമ്മിറ്റി മെമ്പർ രാജ് കുമാർ കരിവാരത്ത് എന്നിവർ സംസാരിച്ചു സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൾ കരീം ചെലേരി ഉൽഘാടനം ചെയ്തു നോർത്ത് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ വി ചന്ദ്രൻ ആദ്യക്ഷത വഹിച്ചു വിനോദ് പുതുക്കുടി സ്വാഗതവും രജീവൻ.വി നന്ദിയും പറഞ്ഞു



Post a Comment

Previous Post Next Post

AD01