കോട്ടയത്ത് യുവതിയെയും യുവാവിനെയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം നഗരമധ്യത്തിലെ, ശാസ്ത്രി റോഡിലെ നിഷാ കോണ്ടിനന്റൽ ഹോട്ടലിലാണ് സംഭവം. കുടയംപടി മര്യാത്തുരുത്ത് സ്വദേശിയായ ആസിയ (20), പുതുപ്പള്ളി സ്വദേശിയായ നന്ദകുമാർ (22) എന്നിവരാണ് മരിച്ചത്. ഹോട്ടലിലെ 202-ാം മുറിയിലാണ് യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാനിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു മൃതദേഹങ്ങള്‍. വ്യാഴാഴ്ച വൈകിട്ടോടെയാണ് ഇരുവരും ഹോട്ടലിൽ എത്തി മുറിയെടുത്തത്. തുടർന്ന് ഇന്ന് വൈകിട്ടായിട്ടും ഇരുവരെയും മുറിയിൽ നിന്നും പുറത്ത് കാണാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ കോട്ടയം വെസ്റ്റ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം ജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി മുറി തുറന്ന് പരിശോധന നടത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആസിയയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു
.jpg)



Post a Comment