100 ദിന കർമ്മ പരിപാടികളുമായി ശ്രീകണ്ഠാപുരം യങ്ങ് മൈൻഡ് ക്ലബ്ബ്


ശ്രീകണ്ഠാപുരം യങ്ങ് മൈൻഡ്സ് ക്ലബ്ബ് പ്രതിമാസ കുടുംബ സംഗമം നടത്തി. ക്ലബ്ബ് പ്രസിഡന്റ് കെ വി ഗോപി അധ്യക്ഷനായി. ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡിസ്ട്രിക്ട് സെക്ടർ ജോർജ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് ക്യാബിനറ്റ് അംഗങ്ങളായ ജോസഫ് മാത്യു, വിനോദ് പൊടിക്കളം, വി കെ അനന്തൻ എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി സന്തോഷ് കുമാർ സ്വാഗതവും, പുരുഷോത്തമൻ നന്ദിയും പ്രകാശിപ്പിച്ചു. ഇനി വരുന്ന 100 ദിനങ്ങളിൽ വിവിധ കർമ്മ പരിപാടികൾ നടത്തുവാൻ തീരുമാനിച്ചു. ക്ലബ്ബിൽ പുതിയ അഞ്ച് അംഗങ്ങളെ കൂടി ചേർക്കുവാനും, കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നാല് പുതിയ ക്ലബ്ബുകൾ തുടങ്ങുവാനും തീരുമാനമായി. ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റിയിലെ നിർധനരായ 50 ബ്ലഡ്ഷുഗർ രോഗികൾക്ക് ബ്ലഡ് ഷുഗർ മോണിറ്ററിംഗ് മെഷീനും, സ്ട്രിപ്പും നൽകുവാൻ തീരുമാനിച്ചു. മാർച്ച് മാസത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും.



Post a Comment

Previous Post Next Post

AD01