ആയുഷ് ഹെൽത്തി കാമ്പയിൻ ഫെബ്രുവരി 21 ന്ശ്രീകണ്ഠപുരത്ത്

 



ശ്രീകണ്ഠപുരത്ത് ഫെബ്രുവരി 21 ന് , നഗരസഭ ഓപ്പൺ സ്റ്റേജ് മൈതാനത്ത്  കേരള സർക്കാർ ആയുഷ് വകുപ്പ് ,നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ , കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ആയുഷ് ഹെൽത്തി കാമ്പയിനുകൾ നടത്തണം എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ആദ്യ ക്യാമ്പയിൻ ആണ് ശ്രീകണ്ഠപുരത്ത് നടക്കാൻ പോകുന്നത്. ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ യുവതി-യുവാക്കൾക്കും കുട്ടികൾക്കും കൂടുതൽ പ്രദാനം നൽകിക്കൊണ്ട് , ആരോഗ്യകരമായ ഭക്ഷണം , മതിയായ വ്യായാമം ,കൃത്യമായ ഉറക്കം , ആരോഗ്യ പരിപാലനം , എന്നിവലൂന്നിയ പ്രധിരോധ പ്രവർത്തനങ്ങളുടെ ബോധവത്കരണമാണ് ഈ ക്യാമ്പയിൻ ലക്‌ഷ്യം വയ്ക്കുന്നത് .കേരള സർക്കാർ - ആയുഷ് വകുപ്പിലെ ആയുർവേദ , ഹോമിയോ , ഇരിക്കൂർ നിയോജക മണ്ഡല പരിധിയിൽ വരുന്ന ആരോഗ്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരാണ് ഈ ക്യാമ്പയിന് നേതൃത്വം നൽകുന്നത് .ഈ കാമ്പയിനിൽ ജീവിതശൈലി രോഗനിർണ്ണയം നടത്തി ആയുഷ് ഹെൽത്ത് കാർഡ് വിതരണം ചെയ്യുന്നു .ആരോഗ്യ സ്ഥാപനങ്ങളിലെ യോഗാ ക്ലബ്ബുകൾ അവതരിപ്പിക്കുന്ന യോഗാ ഡാൻസ് , ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിന് ഫുഡ് എക്സ്പോ , ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളെ പരിചയപ്പെടുത്തൽ എന്നിവ ഉണ്ടായിരിക്കും .ക്യാമ്പയിൻ ഫെബ്രുവരി 21 , 9.30 ന് ശ്രീകണ്ഠപുരം നാഗരസഭ ഓപ്പൺ സ്റ്റേജ് മൈതാനത്ത് ബഹുഃ നഗരസഭ ചെയർമാൻ അഡ്വ . ഈ .വി രാമകൃഷ്ണൻ ഉദ്ഘടാനം ചെയ്യും . ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പി .സൗമിനി ടീച്ചർ വിശിഷ്ടാതിഥിയായി പങ്കെടുക്കും .ശ്രീകണ്ഠപുരം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നൂറുദ്ദീൻ പി അധ്യക്ഷം വഹിക്കും .ചെങ്ങാളായി , ഇരിക്കൂർ , പയ്യാവൂർ , ഉളിക്കൽ ,ആലക്കോട് , നടുവിൽ , ഏരുവേശ്ശി , ഉദയഗിരി പഞ്ചായത്തു പ്രസിഡണ്ട് മാരുടെ സാന്നിധ്യം ഉണ്ടായിരിക്കും . ആയുർവേദ , ഹോമിയോ ജില്ലാമെഡിക്കൽ ഓഫീസർമാർ പങ്കെടുക്കും . നാഷണൽ ആയുഷ് മിഷൻ ഡി .പി .എം പദ്ധതി വിവരം നടത്തും .ഇരിക്കൂർ മണ്ഡലത്തിലെ രണ്ടാമത്തെ ക്യാമ്പയിനിൻ്റെ ഉദ്ഘടാനം ഫെബ്രുവരി 27 ന് ആലക്കോട് വ്യാപാര ഭവനിൽ ബഹുഃ ഇരിക്കൂർ എം .എൽ .എ അഡ്വ .സജീവ് ജോസഫ് നിർവഹിക്കും .ആലക്കോട് പഞ്ചായത്ത് പ്രെസിഡെണ്ട് അധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡെണ്ട് മുഖ്യാതിഥിയായി പങ്കെടുക്കും .ഹെൽത്ത് കാർഡ് വിതരണം , യോഗപ്രദർശനം , നേത്ര പരിശോധന ക്യാമ്പ് , പ്രഥമശുസ്രൂഷ പരിശീലന ക്ലാസ് , ജീവിത ശൈലി നിർണായക്യാമ്പ് എന്നിവ ഉണ്ടായിരിക്കും. കൺവീനർ , ആയുഷ് ഹെൽത്തി ക്യാമ്പ് ഇരിക്കൂർ നിയോജക മണ്ഡലം

Post a Comment

0 Comments