സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെബ്രുവരി 21 മുതല്‍ തളിപ്പറമ്പില്‍ സംഘടിപ്പിച്ചുവരുന്ന മൂന്നാമത് ഹാപ്പിനെസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് ഫെബ്രുവരി 23 തിങ്കളാഴ്ച തിരശ്ശീല വീഴും. വൈകിട്ട് ആറു മണിക്ക് ക്ലാസിക് തീയേറ്ററില്‍ നടക്കുന്ന സമാപന ചടങ്ങ് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍എ. ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ഡോ. റസൂല്‍ പൂക്കുട്ടി അധ്യക്ഷത വഹിക്കും. ചിത്രങ്ങൾ പ്രദര്‍ശിപ്പിച്ച ക്ലാസിക്, ആലിങ്കീല്‍, പാരഡൈസ് തീയേറ്റര്‍ ഉടമകള്‍ക്കുള്ള ഉപഹാരം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ സമ്മാനിക്കും. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ മധുപാല്‍, ചലച്ചിത്ര നടന്‍ ഇര്‍ഷാദ്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ കുക്കു പരമേശ്വരന്‍, ജനറല്‍ കൗണ്‍സില്‍ മെമ്പറും സംവിധായകനുമായ സോഹന്‍ സീനുലാല്‍, സെക്രട്ടറി സി. അജോയ്, സംഘാടകസമിതി കണ്‍വീനറും സംവിധായകനുമായ ഷെറി ഗോവിന്ദന്‍ എന്നിവർ പങ്കെടുക്കും. സമാപന ചടങ്ങിനുശേഷം ക്ലാസിക് തീയേറ്ററില്‍ ജാപ്പനീസ് ചിത്രമായ 'റ്റു സീസണ്‍സ് റ്റു സ്‌ട്രേഞ്ചേഴ്‌സ്' പ്രദര്‍ശിപ്പിക്കും. മുപ്പതാമത് ഐ.എഫ്.എഫ്.കെയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം നേടിയ ചിത്രമാണിത്. ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലെപ്പേര്‍ഡ് പുരസ്‌കാരം നേടിയ ഈ ചിത്രത്തിന്റെ സംവിധായകന്‍ ഷോ മിയാകെയാണ്.
മൂന്നാമത് ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവല്‍ 23 ന് സമാപിക്കും ഐഎഫ്എഫ്കെയിൽ സുവര്‍ണ ചകോരം ലഭിച്ച ടു സീസൺസ് ടു പേഴ്സൺസ് പ്രദര്‍ശിപ്പിക്കും
WE ONE KERALA
0
.jpg)



إرسال تعليق