കല്ല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം 25ന് ആയുർവേദ എക്‌സ്‌പോയ്ക്ക് പോലീസ് മൈതാനിയിൽ തുടക്കമായി



കല്ല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം (ഐആർഐഎ) ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആയുർവേദ എക്‌സ്‌പോ 2026ന് കണ്ണൂർ പോലീസ് മൈതാനിയിൽ തുടക്കമായി. അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം (ഐആർഐഎ) ഒന്നാം ഘട്ടം ഫെബ്രുവരി 25ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. ആയുർവേദ എക്‌സ്‌പോ കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. എക്‌സിബിഷൻ ഫെബ്രുവരി 25 വരെയാണ് ഉണ്ടാവുക.  ഐ ആർ ഐ എ, നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ് എന്നീ പവലിയനുകൾ എക്‌സിബിഷന്റെ മുഖ്യ ആകർഷണമാണ്. ആയുർവേദ കോസ്മറ്റോളജി (സൗന്ദര്യ സംരക്ഷണ വിഭാഗം), ജീവിതശൈലി രോഗ ക്ലിനിക്, മർമ അസ്ഥിരോഗ വിഭാഗം, സ്ത്രീരോഗ വിഭാഗം, നേത്ര രോഗ വിഭാഗം, ജനറൽ വിഭാഗം തുടങ്ങിയ ഒപികളും പ്രവർത്തിക്കുന്നു. ഇതിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനവും സൗജന്യ മരുന്നും ലഭ്യമാണ്. നാഷണൽ ആയുഷ് മിഷന്റെ പബ്ലിക് ഹെൽത്ത് പ്രോഗ്രാമുകളായ സുപ്രജ (ഗർഭിണി പരിചര്യം, പ്രസവരക്ഷ), കാരുണ്യ (ഗുരുതരരോഗങ്ങൾക്കുള്ള സാന്ത്വന പരിചരണം), ട്രൈബൽ മൊബൈൽ മെഡിക്കൽ യൂനിറ്റ്, അസ്ഥി രോഗ വിഭാഗം, ആയുർവിദ്യ (സ്‌കൂൾ ഹെൽത്ത് പ്രോഗ്രാം ) തുടങ്ങിയവയുടെ സ്റ്റാളുകളും പ്രവർത്തിക്കുന്നു. പ്രത്യേകമായി സജീകരിച്ച യോഗ വിഭാഗവും സിസിആർഎസ് ചെറുതുരുത്തി, വിവിധ ആയുർവേദ കമ്പനികൾ, ആയുർവേദ കോളേജുകൾ എന്നിവയുടെ സ്റ്റാളുകളും സജ്ജമാണ്. കൂടാതെ പ്രകൃതി ദത്ത ഉത്പന്നങ്ങളുടെ കമ്പനികളുടെ സ്റ്റാളുകളും ഉണ്ട്. ഔഷധ സസ്യങ്ങളുടെ പ്രദർശനവും ഐപിആർഡി വികസന പ്രദർശനം, ഫയർ ഫോഴ്‌സ്, വിമുക്തി, ഐ സി ഡി എസ് വകുപ്പുകളുടെ സ്റ്റാളുകൾ എന്നിവയുമുണ്ട്. ഫുഡ് കോർട്ട്, സ്്‌പെഷാലിറ്റി ക്ലിനിക്കുകൾ, ലൈവ് യോഗ സെഷനുകൾ, ബോധവത്കരണ ക്ലാസുകൾ എന്നിവയും ഉണ്ടാവും. കൂടുതൽ വിവരങ്ങൾക്ക് എക്‌സ്‌പോ കൺവീനർ: 9447397069 ഉദ്ഘാടന സമ്മേളനത്തിൽ നാഷണൽ ആയുഷ് മിഷൻ കേരള സംസ്ഥാന പ്രോഗ്രാം മാനേജർ ഡോ. സജി പി ആർ, ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ ഡോ. ജയ വി ദേവ്, കണ്ണൂർ ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. ഇന്ദുകല പിആർ, ഭാരതീയ ചികിത്സാ വകുപ്പ് ഡിഎംഒ ഡോ. ദീപ്തി ഡി സി, എംവിആർ ആയുർവേദ കോളേജ് ഡയറക്ടർ ഇ. കുഞ്ഞിരാമൻ, പ്രിൻസിപ്പൽ ഡോ. ജോഷി ജോർജ്, ഐആർഐഎ സ്‌പെഷ്യൽ ഓഫീസർ ഡോ. രാജ്‌മോഹൻ വി, എഎംഎഐ സോണൽ സെക്രട്ടറി ഡോ.സുഗേഷ് കുമാർ, ജില്ലാ പ്രോഗ്രാം മാനേജർ കണ്ണൂർ ഡോ. അജിത് കുമാർ കെ സി, എഎച്ച്എംഎ സംസ്ഥാന സെക്രട്ടറി ഡോ. ഉണ്ണികൃഷ്ണൻ നമ്പൂതിരി, എക്‌സ്‌പോ കൺവീനർ ഡോ. ബിനോയ് യു പി എന്നിവർ സംസാരിച്ചു. 



Post a Comment

أحدث أقدم

AD01