63 മത് സി.കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ഫുട്ബാൾ ടൂർണ്ണമെന്റ്




തലശ്ശേരി വടക്കുമ്പാട് ലക്കിസ്റ്റാർ ക്ലബിൻ്റെ സംഘടിപ്പിച്ചു വരുന്ന 63 >മത് സി.കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ഫുട്ബാൾ ടൂർണ്ണമെന്റ് കൂളിബസാർ ഇ.എം.എസ് സ്മാരക ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജനാർദ്ദനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സി.പ്രഭാകരൻ സ്വാഗതം പറഞ്ഞു. ലക്കിസ്റ്റാർ ക്ലബിൻ്റെ സ്ഥാപകാംഗമായിരുന്ന സി.വി. ബാലകൃഷ്ണനെ ചടങ്ങിൽ വെച്ച് പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് 175 കാറ്റഗറിയിൽ മിസ്റ്റർ കണ്ണൂരായി തെരഞ്ഞെടുക്കപ്പെട്ട, ലക്കിസ്റ്റാർ താരം കെ.എം. വിഷ്ണുവിന്  ക്ലബിൻ്റെ സ്വീകരണവും ഉപഹാര സമർപ്പണവും നടത്തി.ഉദ്ഘാടന മത്സരത്തിൽ ദക്ഷ ട്രാവൽ ഹബ്ബ് സ്റ്റീൽ വേൾഡ് അഞ്ചരക്കണ്ടി ഒന്നിനെതിരെ നാല് ഗോളിന് ക്ലാസിക്ക് കണ്ണൂരിനെ തോൽപ്പിച്ചു.


Post a Comment

Previous Post Next Post

AD01