AHMA പവലിയൻ ഉദ്ഘാടനം ചെയ്തു


കണ്ണൂർ: അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ആയുർവേദ എക്സ്പോയിലെ എ എച്ച് എം എ പവലിയൻ ആയുർവേദ ഡ്രഗ് കൺട്രോളർ ഡോ ജയ വി ദേവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ ഇടൂഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി അധ്യക്ഷതവഹിച്ചു. AHMA കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഡോ പി പി അന്ത്രു, ജില്ലാ സെക്രട്ടറി ഡോ പ്രപഞ്ച് കെ, ഡോ നിർമ്മൽ നാരായണൻ എന്നിവർ സംസാരിച്ചു. എ എച്ച് എം എ പവലിയനിൽ ആരോഗ്യ സംബന്ധിയായ സംശയനിവാരണത്തിനുള്ള പൊതുജന സമ്പർക്ക പരിപാടി, ആയുർവേദ ഗ്രന്ഥങ്ങളുടെ ലൈബ്രറി, ഔഷധപരിചയം, പൊതുജന ബോധവൽക്കരണ പരിപാടികൾ എന്നിവ കേരളത്തിലെ പ്രമുഖരായ ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടക്കും. യുവാക്കൾക്കും  അഭ്യസ്ത വിദ്യർക്കും ആയുർവേദ ആശുപത്രി മേഖലയിൽ കൂടുതൽ തൊഴിൽ സാധ്യത നേടുന്നതിനുള്ള ജോബ് പോർട്ടൽ സംവിധാനവും പവലിയനിൽ ലഭ്യമാണ്. ഫെബ്രുവരി 25 വരെ എക്സ്പോ ഉണ്ടായിരിക്കുന്നതാണ്.




Post a Comment

أحدث أقدم

AD01