മാങ്ങ, നാരങ്ങ, നെല്ലിക്ക തുടങ്ങിയ ഫലങ്ങൾ അച്ചാറാക്കി സൂക്ഷിക്കുന്നത് എളുപ്പമാണ്. പക്ഷേ പെട്ടെന്ന് പൂപ്പൽ വന്ന് അച്ചാർ കേടാകാറുള്ളത് സാധാരണ പ്രശ്നമാണ്. എന്നാൽ അച്ചാർ കൂടുതൽ നാൾ ഫ്രെഷായി സൂക്ഷിക്കാൻ ചില പൊടിക്കൈകള്‍ പറഞ്ഞു തന്നാലോ…
1. അണുവിമുക്തമാക്കിയ കുപ്പികൾ:
അച്ചാറർ ഇടാൻ ഉപയോഗിക്കുന്ന ഗ്ലാസ് കുപ്പികൾ നന്നായി കഴുകി വെയിലിൽ ഉണക്കുക. ഇത് അച്ചാർ നീണ്ടകാലം നിലനിൽക്കാൻ സഹായിക്കുന്നു.
2. ഈർപ്പം ഒഴിവാക്കുക:
അച്ചാറിൽ വെള്ളം ചേർക്കാതെ സൂക്ഷിക്കുക. നനഞ്ഞ സ്പൂൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
3. എണ്ണയുടെ പ്രയോഗം:
അച്ചാറിന്റെ മുകളിൽ എപ്പോഴും ഒരു സ്ലൈസ് എണ്ണ നിർത്തുക. ഇത് വായുവിന്റെ സമ്പർക്കം തടയുകയും അച്ചാർ കേടാകാതിരിക്കാൻ സഹായിക്കുകയും ചെയ്യും.
4. വിനാഗിരി/ഉപ്പ്:
വിനാഗിരി അച്ചാർ കേടാകാതിരിക്കാൻ സഹായിക്കും. ആവശ്യത്തിന് ഉപ്പ് ചേർക്കുന്നതും രുചിക്കും ഒരുപാട് കാലം ഇരിക്കാനും സഹായിക്കുന്നു.
5. ശരിയായ സംഭരണം:
അച്ചാർ കുപ്പികൾ തണുത്തതും ഉണങ്ങിയതുമായ സ്ഥലത്ത് സൂക്ഷിക്കുക. നേരിട്ട് വെളിച്ചത്തിൽ വെക്കരുത്.
6. എള്ളെണ്ണ:
അച്ചാറിന് നല്ല രുചി ലഭിക്കാനും കേടാകാതിരിക്കാനും സഹായിക്കുന്നു. ഇക്കാര്യങ്ങള്‍ പാലിച്ചാൽ നിങ്ങളുടെ അച്ചാർ മാസങ്ങളോളം കേടാകാതിരിക്കും.
.jpg)


إرسال تعليق