മോഡൽ പാർലമെന്റ് മത്സരം നടത്തി

 


ശ്രീകണ്ഠാപുരം: കേരള ഗവൺമെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻ്ററി അഫയേഴ്സിൻ്റെ സഹകരണത്തോടെ എസ്.ഇ.എസ് കോളേജിലെ എഫ്.ഡി.എസ്.ജെയുടെ ആഭിമുഖ്യത്തിൽ മാതൃകാ പാർലമെൻ്റ് മത്സരം സംഘടിപ്പിച്ചു. ശ്രീകണ്ഠാപുരം എസ്.ഇ.എസ് കോളേജിൽ നടത്തിയ മാതൃകാ പാർലമെന്റ് ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ. ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾക്കും കോളേജ് വിദ്യാർത്ഥികൾക്കുമായി വർഷം തോറും സംസ്ഥാന തലത്തിൽ മാതൃകാ പാർലമെൻ്റുകൾ നടത്താറുണ്ട്. 'സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കോളേജുളിലാണ് മാതൃകാ പാർലമെൻ്റ് നടത്തുന്നത്. വിദ്യാർത്ഥികൾ പ്രസിഡൻ്റ്, പ്രധാനമന്ത്രി, മന്ത്രിമാർ തുടങ്ങിയ പദവികൾ വിദ്യാർഥികൾ വഹിച്ചു.വിവിധ ഡിപ്പാർട്ടുമെൻറുകളിൽ നിന്നുള്ള 50 വിദ്യാർത്ഥികൾ മൽസരത്തിൻ്റെ ഭാഗമായി.



 കോളേജ് പ്രിൻസിപ്പൽ ഡോ. റീന സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഫ്.ഡി.എസ്.ജെ സ്റ്റാഫ് കോർഡിനേറ്റർ പ്രവീൺ പി.എഫ് സ്വാഗത പ്രസംഗം നടത്തി. ശ്രീകണ്ഠാപുരം എഡ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറി സൈജോ ജോസഫ്, കണിയാർവയൽ വാർഡ് കൗസിലർ ബിജു തോമസ്, ഐക്യുഎ സി കോർഡിനേറ്റർ ഡോ. സജേഷ് ടി ജെ, എഫ്.ഡി.എസ്.ജെ സ്റ്റുഡന്റ് കോർഡിനേറ്റർ ജെസ്റ്റിൻ മാത്യു ,കോളേജ് യൂണിയൻ മൂന്നാം വർഷ പ്രതിനിധി നിപുൺ എന്നിവർ പ്രസംഗിച്ചു .

Post a Comment

Previous Post Next Post

AD01