വിഴിഞ്ഞത്ത് സായാഹ്ന ഹോട്ടലില് നിന്നും ഭക്ഷണം കഴിച്ച രണ്ടുപേര്ക്ക് ദാരുണാന്ത്യം; ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടര്ന്ന് ഹോട്ടല് പൂട്ടിച്ചു



കൊല്ലം: നിലമേൽ ഒരു കുടുംബത്തിൽപ്പെട്ട രണ്ടു പേർ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. നിലമേൽ സ്വദേശിനി റഷീദാ ബീവിയും മരുമകൻ ഷാജിയുമാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടൽ പൊലീസ് അടച്ചുപൂട്ടി.ഇന്നലെ രാത്രി 9 മണിയോടെ കുടുംബാംഗങ്ങൾ തിരുവനന്തപുരം വിഴിഞ്ഞം പ്രദേശത്തെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ആറ് പേർ ഭക്ഷണം കഴിച്ചതിൽ നാലു പേർക്ക് ഉടൻ തന്നെ ഛർദി അടക്കമുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടതായി ബന്ധുക്കൾ പറയുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും റഷീദാ ബീവിയുടെയും ഷാജിയുടെയും ജീവൻ രക്ഷിക്കാനായില്ല. ഷാജിയുടെ ഭാര്യ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികൾ കൂടെയുണ്ടായിരുന്നുവെങ്കിലും അവർക്കു ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഹോട്ടലിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ ശാരീരിക അസ്വസ്ഥതകൾ ആരംഭിച്ചതായി കുടുംബാംഗങ്ങൾ പറയുന്നുnമൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി സൂക്ഷിച്ചിരിക്കുകയാണ്. ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായതിന് ശേഷമേ മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പൊലീസും ആരോഗ്യവകുപ്പ് അധികൃതരും അറിയിച്ചു. സംശയത്തെ തുടർന്ന് വിഴിഞ്ഞത്തെ ഹോട്ടൽ പൊലീസ് അടച്ചുപൂട്ടി. ഉച്ചയ്ക്ക് ശേഷം മത്സ്യവിഭവങ്ങൾ വിൽക്കുന്ന ഹോട്ടലാണിതെന്നും ഫുഡ് സേഫ്റ്റി വിഭാഗം ഉടൻ പരിശോധന നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.



Post a Comment

أحدث أقدم

AD01